Latest NewsKeralaNattuvarthaNews

തിരുവനന്തപുരത്ത് അയൽവാസികൾ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കല്ലേറ് : പരിക്കേറ്റ വൃദ്ധൻ മരിച്ചു

തിരുവനന്തപുരം : അയൽവാസികൾ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കല്ലേറിൽ പരിക്കേറ്റ വൃദ്ധൻ മരിച്ചു. ബാലരാമപുരം പാറക്കോണം സ്വദേശി കരുണാകരനാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വഴിയിൽ മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ടു അയൽവാസികളായ സന്തോഷും പ്രവീണുമായുള്ള വാക്കുതര്‍ക്കത്തിനിടെ വീടിന്‍റെ വരാന്തയിൽ നിന്ന കരുണാകരനെ കോൺക്രീറ്റ് കട്ട വച്ച് എറിയുകയായിരുന്നു. വയറിലാണ് ഏറുകൊണ്ടത്‌. കരുണാകരനെ ആദ്യം സ്വകാര്യ ആശുത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. തുടർന്ന് ഇന്ന് രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു.

Also read : ദുബായിൽ മലയാളി യുവതി കുത്തേറ്റു മരിച്ചു : ഭർത്താവ് പിടിയിൽ

കരുണാകരൻ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്നു ബാലരാമപുരം പോലീസ് പറയുന്നു. വാക്കുതര്‍ക്കം നടക്കുമ്പോൾ കരുണാകരൻ മദ്യപിച്ചിരുന്നു. പരിക്കേറ്റപ്പോള്‍ ബന്ധുക്കള്‍ പരാതികള്‍  നൽകിയില്ലെന്നും മരണത്തിന് ശേഷമാണ് പോലീസിനെ വിവരമറിച്ചതെന്നും ബാലരാമപുരം പോലീസ് പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപെട്ടു അയൽവാസികൾ അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button