Latest NewsNewsIndia

വേദങ്ങളെക്കുറിച്ചും നമ്മൾ മനസ്സിലാക്കണം; സംസ്‌കൃതത്തിൽ ബിരുദാനന്തര ബിരുദം നേടിയ മുസ്ലീം യുവതി മനസ്സുതുറക്കുന്നു

മീററ്റ്: സംസ്‌കൃതത്തിൽ ബിരുദാനന്തര ബിരുദം നേടിയ മുസ്ലീം യുവതി വാർത്ത ശ്രദ്ധ നേടുന്നു. ചെറുപ്പത്തിൽ സ്വന്തം മതമായ ഇസ്ലാമിലെ നിരവധി ഗ്രന്ഥങ്ങൾ പഠിച്ചു. അങ്ങനെയാണ് വീട്ടുകാരുടെ താല്പര്യ പ്രകാരം ഉർദു ഭാഷ പഠിക്കുന്നത്. ഉർദു പഠനത്തിനുശേഷം മറ്റ് മത ഗ്രന്ഥങ്ങളും പഠിക്കണമെന്ന് ചാന്ദ് ബീബി (21) തീരുമാനിച്ചു.

ALSO READ: സ്വകാര്യബസ് നിയന്ത്രണം വിട്ട് നിരവധി പേർക്ക് പരിക്ക്; അപകടം നടന്ന ജീപ്പിൽ നവവരനും

സംസ്‌കൃത ഭാഷയോടും, വേദത്തോടുമുള്ള അമിത താല്പര്യം ബിരുദത്തിനും , ബിരുദാനന്തര പഠനത്തിനും ചാന്ദ് ബീബിയെ സംസ്‌കൃതം പ്രധാന വിഷയമായി തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചു. ഇസ്മായിൽ കോളേജിലാണ് ചാന്ദ് ബീബി എന്ന യുവതി പഠിച്ചത്.

ALSO READ: അധികചിലവ് വെട്ടിച്ചുരുക്കി, ഓണാഘോഷത്തിന് ഓണക്കിറ്റ് ഒഴിവാക്കി പിണറായി സർക്കാർ

ഏല്ലാവരും സംസ്‌കൃത ഭാഷ പഠിക്കുകയും, മനസ്സിലാക്കുകയും ചെയ്യണമെന്ന് യുവതി പറഞ്ഞു. വേദം പഠിക്കുന്നതുമൂലം മറ്റ് മതങ്ങളോടും നമുക്ക് കൂടുതൽ താല്പര്യം വരുമെന്നാണ് യുവതി പറയുന്നത്. ഇന്നത്തെ മത്സര പരീക്ഷകളിൽ വേദത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ വരാറുണ്ട്. സംസ്‌കൃത ഭാഷയെക്കുറിച്ച് കൂടുതൽ പഠിക്കാനാണ് മുസ്ലീം യുവതിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button