ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഐ.എസ്.ആര്‍.ഒയേയും മേധാവി കെ. ശിവന്റെയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുമ്പോൾ കെ ശിവന്റെ ഒരു മറുപടി വൈറലാവുന്നു.ഒരു തമിഴ് ചാനലിന് ഇദ്ദേഹം നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ ദേശീയ മാദ്ധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്.ഒരു തമിഴനെന്ന നിലയില്‍ തമിഴ്നാട്ടിലെ ജനങ്ങളോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് കെ. ശിവന്റെ മറുപടിയാണ് ശ്രദ്ധേയമായത്. താന്‍ ആദ്യം ഒരു ഇന്ത്യക്കാരനാണെന്നാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ മറുപടി നല്‍കിയത്. ഇന്ത്യന്‍ എന്ന നിലയിലാണ് താന്‍ ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്നത്.
എല്ലാ മേഖലകളില്‍ നിന്നുള്ളവരും എല്ലാ ഭാഷക്കാരും ജോലി ചെയ്യുന്ന സ്ഥാപനമാണ് ഐ.എസ്.ആര്‍.ഒ.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെ. ശിവന്റെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തമിഴന്‍ എന്ന പ്രദേശിക വാദത്തിനപ്പുറം ഇന്ത്യക്കാരന്‍ എന്ന വികാരം കൊണ്ടു നടക്കുന്ന ശിവനെ നിരവധി പേര്‍ അഭിനന്ദിച്ചു. അതേസമയം ഒരു വ്യക്തിയുടെ നേട്ടത്തില്‍ ആ വ്യക്തിയുടെ സംസ്ഥാന ഐഡന്റിറ്റി ചൂണ്ടിക്കാട്ടുന്നതില്‍ പ്രശ്നമില്ലെന്നും ഒരാള്‍ ജനിച്ച് വളര്‍ന്നുവരുന്നത് ആ പ്രദേശത്ത് നിന്നാണെന്നും ചിലര്‍ പറയുന്നു.
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കാര്‍ഷിക കുടുംബത്തില്‍ നിന്നുള്ള അംഗമാണ് കൈലാസവടിവൂ ശിവന്‍ എന്ന കെ. ശിവന്‍. മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് 1980- ല്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ അദ്ദേഹം ബാംഗലൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയറോസ്‌പേസ് എഞ്ചിനീയറിംഗും 1982ല്‍ ബോംബെ ഐ.ഐ.ടിയില്‍ നിന്ന് എയറോസ്‌പേസ് എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡിയും നേടി.
Post Your Comments