ബെംഗളൂരു: ഐഎസ്ആര്‍ഒയിലെ വിവിധ കേന്ദ്രങ്ങളിലെ 70ഓളം ശാസ്ത്രജ്ഞര്‍ കോവിഡ് ബാധിതരായി എന്ന് ഐഎസ്ആര്‍ഒ മേധാവി കെ.ശിവന്‍. ഇതേതുടർന്ന് ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ‘ഗഗന്യാന്’ വൈകുമെന്ന് അദ്ദേഹം അറിയിച്ചു.
Read Also: കാത്തിരിപ്പിന് വിരാമം; മെഹ്ബൂബ മുഫ്തിക്ക് മോചനം
കോവിഡിനെ തുടർന്ന് ആസൂത്രണം ചെയ്ത പോലെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്നും ഇസ്രോ ചെയർമാൻ പറഞ്ഞു. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ദൗത്യം അടുത്ത വർഷം ഡിസംബറിൽ നടത്താനാണു ലക്ഷ്യമിട്ടിരുന്നത്. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായാണു ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. 10,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന സ്വപ്നപദ്ധതിക്ക് ബാഹുബലി ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപണ വാഹനമായിരിക്കും ഉപയോഗിക്കുക.
Post Your Comments