ഫിലിപ്പൈന്‍സ് : ആറ് ദിവസം മാത്രം പ്രായമായ നവജാത ശിശുവിനോട് ബന്ധുവായ സ്ത്രീ കാണിച്ചത് അതിക്രൂരത . കുഞ്ഞിനെ ബാഗിലിട്ട് ഒളിപ്പിച്ച നിലയില്‍ രാജ്യംകടക്കാന്‍ ശ്രമിച്ച യുവതി പൊലീസിന്റെ പിടിയിലായി. ഫിലിപ്പീന്‍സിലെ മനില എയര്‍പ്പോട്ടില്‍ വച്ചാണ് അമേരിക്കന്‍ സ്വദേശിയായ സ്ത്രീ പിടിയിലായത്. സെപ്റ്റംബര്‍ 4 ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്
Read also : ശ്രീജിവിന്റെ പൊലീസ് കസ്റ്റഡി മരണം: അമ്മയ്ക്ക് സിബിഐയുടെ നോട്ടീസ്
ബുധനാഴ്ച പുലര്‍ച്ചെ 6.20 നാണ് ഈ സംഭവത്തെക്കുറിച്ചറിയുന്നത്. മനിലയിലെ നിനോയ് അക്വിനെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് 43കാരിയായ സ്ത്രീയുടെ ലഗേജിനുള്ളില്‍ നവജാതശിശുവിനെ കണ്ടെത്തിയത്. കേവലം ആറുദിവസം പ്രായമായ കുഞ്ഞിനെയാണ് അവരുടെ ബാഗില്‍ കണ്ടെത്തിയത്.
പാസ്‌പോര്‍ട്ട് മാത്രമാണ് യുവതി എയര്‍പോര്‍ട്ടില്‍ ഹാജരാക്കിയത്. എയര്‍പോര്‍ട്ട് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് അവരുടെ ബാഗിനുള്ളില്‍ നിന്നും നവജാതശിശുവിനെ കണ്ടെത്തിയത്. കുഞ്ഞിനെ സംബന്ധിച്ച് ഒരു രേഖകളും അവര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കിയിരുന്നില്ല. കുഞ്ഞിനെക്കുറിച്ച് എയര്‍പോര്‍ട്ട് ജീവനക്കാര്‍ ചോദിക്കുമ്പോള്‍ താന്‍ കുഞ്ഞിന്റെ ബന്ധുവാണെന്ന മറുപടിയാണ് യുവതി നല്‍കുന്നത്.
Post Your Comments