തിരുവനന്തപുരം: 48 പന്തിൽ 91 റൺസ് നേടിയ സഞ്ജുവിന്റെ ബാറ്റിങ് മികവിൽ ഇന്ത്യ എയ്ക്ക് 36 റൺസ് വിജയം. 5 ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 4–1 നു സ്വന്തമാക്കി. സഞ്ജുവാണ് മാൻ ഓഫ് ദ് മാച്ച്. ഇന്ത്യൻ ടീം ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് ഉൾപ്പെടെയുള്ളവർക്കു മുന്നിലായിരുന്നു സഞ്ജു ക്ലാസ് തെളിയിച്ചത്.
ALSO READ: ചന്ദ്രയാൻ 2: ഓർബിറ്ററും, ലാൻഡറും തമ്മിലുള്ള ആശയവിനിമയം നടക്കുന്നുണ്ടോയെന്ന് ഇസ്രോ പരിശോധിക്കുന്നു
കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ വലിയ മൈതാനത്ത് 7 സിക്സറുകളും 6 ഫോറുകളും. സ്കോർ: ഇന്ത്യ എ– 20 ഓവറിൽ 4 വിക്കറ്റിനു 204, ദക്ഷിണാഫ്രിക്ക എ– 20 ഓവറിൽ 168. മഴയെത്തുടർന്ന് വൈകിത്തുടങ്ങിയ കളി 20 ഓവറാക്കി ചുരുക്കിയിരുന്നു.
രണ്ടാം വിക്കറ്റിൽ ശിഖർ ധവാനുമൊത്ത് 135 റൺസ് കൂട്ടുകെട്ട്. സെഞ്ചുറിക്കു ശ്രമിക്കാതെ റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിലാണു പുറത്തായത്. ടീം സ്കോർ 2ൽ നിൽക്കെ പ്രശാന്ത് ചോപ്ര പുറത്തായപ്പോൾ ക്രീസിലെത്തിയ സഞ്ജു 16–ാം ഓവറിൽ സ്കോർ 160ലെത്തിച്ചാണ് മടങ്ങിയത്.
Post Your Comments