CricketLatest NewsNewsSports

ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന, ടി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളികളായ സഞ്ജു വി സാംസൺ, ദേവദത്ത് പടിക്കൽ എന്നിവർ ടീമിൽ ഇടം നേടി. ശിഖർ ധവാനാണ് ക്യാപ്റ്റൻ. പേസർ ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സഞ്ജുവിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്. ഐപിഎൽ പതിനാലാം സീസണിൽ രാജസ്ഥാൻ റോയൽസിനായി തിളങ്ങിയ ഇടംകൈയൻ പേസർ ചേതൻ സക്കറിയ ടീമിൽ ഇടം നേടിയിട്ടുണ്ട്.

ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പണറായ റിതുരാജ് ഗെയ്ക്വാദ്‌, മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്, ക്രൂനാൽ പാണ്ഡ്യ, ഹർദ്ദിക്‌ പാണ്ഡ്യ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്. നെറ്റ് ബൗളർമാരായി ഇഷാൻ പൊറൽ, മലയാളി താരം സന്ദീപ് വാര്യർ, അർഷദീപ് സിംഗ്, സായ് കിഷോർ, സിമർജീത് സിംഗ് എന്നിവരെയും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also:- ഇനി യൂറോ കപ്പ് നാളുകൾ: ഉദ്ഘാടന മത്സരത്തിൽ തുർക്കി ഇറ്റലിയെ നേരിടും

ഇന്ത്യൻ സ്‌ക്വാഡ്: ശിഖർ ധവാൻ, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, റിതുരാജ് ഗെയ്ക്വാദ്‌, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹർദ്ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, രാഹുൽ ചാഹർ, കെ ഗൗതം, ചാഹൽ ക്രുനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സക്കറിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button