
മുംബൈ: കരീബിയന്‍ പ്രീമിയര്‍ ലീഗ്(സിപിഎല്‍) ടീമിന്റെ ഡ്രസിംഗ് റൂമില്‍ കയറിയതിന് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഉദ്ഘാടന മത്സരത്തിനിടെ ഷാരൂഖ് ഖാന്റെ ടീമിന്റെ ഡ്രസ്സിങ് റൂമില്‍ കയറുകയായിരുന്നു താരം. നിലവില്‍ കരാറുള്ള താരങ്ങള്‍ മറ്റു ഫ്രാഞ്ചസി ലീഗുകളുമായി സഹകരിക്കാന്‍ പാടില്ലെന്നാണ് നിയമം.ബിസിസിഐയുടെ അനുമതിയും കാർത്തിക് വാങ്ങിയിരുന്നില്ല. ഇതോടെയാണ് ബി.സി.സി.ഐ വിശദീകരണം ആവശ്യപ്പെട്ടത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. നിലവില്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് കാര്‍ത്തിക്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം താരത്തിന് ഇന്ത്യന്‍ ടീമില്‍ ഇടംനേടാന്‍ കഴിഞ്ഞിട്ടില്ല.
Read also: പ്രളയബാധിതർക്കായി സമ്മാനം കിട്ടിയ ബൈക്ക് വിറ്റ സച്ചിനും ഭവ്യക്കും വീണ്ടും സ്നേഹസമ്മാനം
Post Your Comments