ന്യൂഡൽഹി: പാക്കിസ്ഥാന് ചങ്കിടിപ്പ് സമ്മാനിച്ചുകൊണ്ട് ഇന്ത്യൻ അതിർത്തിക്കു ചുറ്റും സംരക്ഷണത്തിന്റെ ഉരുക്കു കോട്ട സൃഷ്ടിക്കാൻ കരുത്തനായ ഹീറോ റഫേൽ ഈ മാസം എത്തും. ഈ മാസം 20 ന് റഫേൽ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യക്ക് വേണ്ടി നിർമിച്ച റഫേൽ യുദ്ധ വിമാനങ്ങളുടെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു. ഫ്രഞ്ച് ഫോട്ടോഗ്രാഫർ സെഡ്രിക് ഗ്വെർ ആണ് ഇന്ത്യൻ വ്യോമസേനയ്ക്കായി നിർമ്മിച്ച റഫേൽ വിമാനങ്ങളുടെ ചിത്രങ്ങൾ പകർത്തിയത്. ഇന്ത്യയ്ക്ക് റഫേൽ കൈമാറുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് , വ്യോമസേന മേധാവി ബി എസ് ധനോവ തുടങ്ങിയവർ പങ്കെടുക്കും.
36 മീഡിയം മൾട്ടി റോൾ റാഫേൽ യുദ്ധവിമാനങ്ങളാണ് 60,000 കോടി രൂപ ചിലവിൽ ഇന്ത്യ വാങ്ങുന്നത്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനമായ റഫേലിന്റെ ആദ്യബാച്ചിനെ പാകിസ്ഥാൻ അതിർത്തിയോട് ചേർന്നാണ് വിന്യസിക്കുന്നതെന്നാണ് പ്രതിരോധ വൃത്തങ്ങൾ പുറത്ത് വിടുന്ന സൂചന.
Post Your Comments