Latest NewsNewsCars

വാഹന പിപണിയിൽ കനത്ത തിരിച്ചടി; ഒരു പ്രമുഖ ബ്രാൻഡ് കൂടി ഷട്ടറിട്ടു

ചെന്നൈ: വാഹന വിപണിയിൽ കടുത്ത പ്രതിസന്ധി രൂക്ഷമാകുമ്പോൾ പ്രമുഖ ബ്രാൻഡായ അശോക് ലെയ്‍ലാന്‍ഡ് കമ്പനി തങ്ങളുടെ ചെന്നൈ പ്ലാന്‍റ് അഞ്ച് ദിവസത്തേക്ക് അടച്ചു. ഞായറാഴ്ച അവധി കൂടാതെയാണ് കമ്പനി അഞ്ചു ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

ALSO READ: ഉറക്കമില്ലാത്ത അഭിമാന രാത്രി, നരേന്ദ്ര മോദിയും ഇന്ത്യൻ ജനതയും വിക്രം ലാന്‍ഡര്‍ ഇറങ്ങുന്നത് കണ്ണും നട്ട്; ഇനി മണിക്കൂറുകൾ മാത്രം

അതേസമയം ഈ അഞ്ച് ദിവസങ്ങളിൽ തൊഴിലാളികൾക്ക് എത്ര രൂപ വേതനം നൽകണമെന്ന കാര്യം പിന്നീട് അറിയിക്കുമെന്നാണ് ജീവനക്കാരോട് പറഞ്ഞിരിക്കുന്നത്. ഇനി സെപ്റ്റംബര്‍ 11 വരെ കമ്പനി പ്രവര്‍ത്തിക്കില്ല. രാജ്യത്താകമാനം വാഹന വിപണിയിൽ വിൽപ്പന ഇടിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം ഉണ്ടായിട്ടുണ്ട്.

വില്‍പ്പനയില്‍ രണ്ടാംസ്ഥാനത്തുള്ള അശോക് ലെയ്‍ലാന്‍ഡിന് 70 ശതമാനം കുറവുണ്ടായെന്നാണ് കമ്പനി റിപ്പോര്‍ട്ട്. ചരക്കുവാഹനങ്ങളുടെ വിപണിയിലുണ്ടായിരിക്കുന്ന വലിയ തളർച്ചയാണ് ഇതിന് കാരണമായതെന്നാണ് വിവരം. ഓഗസ്റ്റ് മാസത്തില്‍ ആഭ്യന്തര വിപണിയിലെ ട്രക്ക് വില്‍പ്പനയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ALSO READ: കാർ വാങ്ങാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം : വന്‍ ഡിസ്‌കൗണ്ടുകളുമായി മാരുതി സുസുക്കി

ട്രക്ക് നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനിയായ ടാറ്റയുടെ വില്‍പ്പന ഇടിവ് 58 ശതമാനമാണ്. രാജ്യത്ത് വില്‍ക്കുന്ന പത്തില്‍ ഏഴ് ട്രക്കുകളുടെയും നിര്‍മാതാക്കളായ ഈ കമ്പനികളുടെ വില്‍പ്പനയിടിവിന്‍റെ ഞെട്ടലിലാണ് വാഹനലോകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button