കോട്ട,ബലൂചിസ്ഥാന്‍:പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ പത്തോളം പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ക്വാട്ടയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഓഫീസിന്റെ സമീപത്തായിരുന്നു ആദ്യത്തെ സ്‌ഫോടനം നടന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സുരക്ഷ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സമയത്തായിരുന്നു രണ്ടാമത്തെ സ്‌ഫോടനം നടന്നത്.
പ്രദേശത്ത് സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം നിരവധി മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബലൂചിസ്ഥാന്‍ പ്രദേശമായ ക്വാട്ടയിലെ കേഴെ ചൗകിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ബോംബ് സ്‌ഫോടനം ഉണ്ടായത്.പരുക്കേറ്റവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്കും ആറു പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്ന് ബലൂചിസ്ഥാനിലെ പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Post Your Comments