ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം. ബലൂചിസ്ഥാനിലെ ഖൂസ്ദാർ നഗരത്തിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.
വാഹനത്തിന് നേരെ ബോബെറിയുകയായിരുന്നു എന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ ഖുദാർ പറഞ്ഞു. സാധാരണ പൗരന്മാരെ ലക്ഷ്യമിട്ടുകൊണ്ടാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
പ്രവിശ്യയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഒരു നീക്കവും സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്ന് ബലൂചിസ്ഥാൻ മുഖ്യമന്ത്രി അബ്ദുൾ ഖുദ്ദാസ് ബിസെൻഞ്ചൊ പ്രതികരിച്ചു.
Post Your Comments