ക്വെറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടന്ന ഏറ്റുമുട്ടലിൽ 6 ഭീകരർ കൊല്ലപ്പെട്ടു. തീവ്രവാദികൾ പാക് സൈന്യത്തിനു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്നാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
പിന്നീട് നടന്ന റെയ്ഡിൽ, ഇവരുടെ ഒളിസങ്കേതത്തിൽ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൈന്യം കണ്ടെടുത്തു. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ഭീകരവാദിയുടെ തലയ്ക്ക് 2 മില്യൺ ഇനാം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം, പാകിസ്ഥാനിലെ പഖ്‌തൂൺഖാവ പ്രവിശ്യയിലെ വടക്കു പടിഞ്ഞാറൻ പ്രദേശമായ ഖൈബറിൽ തീവ്രവാദികളും പോലീസും ഏറ്റുമുട്ടിയിരുന്നു. ഇതിൽ രണ്ട് തീവ്രവാദികളെ പോലീസ് വധിച്ചു. പാക് സൈന്യം തീവ്രവാദികൾക്കെതിരെ ഓപ്പറേഷൻ നടത്തുന്നുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ സൈന്യത്തിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നെങ്കിലും അവർക്ക് ശക്തമായ തിരിച്ചടിയാണ് സൈന്യം നൽകിയത്.
Post Your Comments