തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ ഒപ്പ് വ്യാജമാണെന്ന് മുപ്പതാം സാക്ഷി. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പൊലീസ് സാക്ഷിയുടേതായി കാണിച്ച ഒപ്പ് തന്റെതല്ലെന്നും വ്യാജമാണെന്നും കേസിലെ മുപ്പതാം സാക്ഷി ജോൺ സ്‌കറിയ കോടതിയിൽ മൊഴി നൽകി.
കോടതിയിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സാക്ഷിയായി വ്യാജ ഒപ്പിട്ട രേഖ ജോൺ സ്‌കറിയ തിരിച്ചറിഞ്ഞു. അഭയയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കോട്ടയം വെസ്റ്റ് പൊലീസ് സാക്ഷിയുടേതായി കാണിച്ച ഒപ്പ് തന്റേതല്ലെന്നും വ്യാജമാണെന്നും ജോൺ സ്‌കറിയ കോടതിയിൽ മൊഴി നൽകി. സിസ്റ്റർ അഭയ കേസിന്റെ വിചാരണ വേളയിൽ പൊലീസിനെതിരെയുള്ള വെളിപ്പെടുത്തൽ തുടർക്കഥയാവുകയാണ്.
ALSO READ: ആരാധനാലയങ്ങൾ ആക്രമിക്കാൻ ഐ എസ് ഐ, ജമ്മു കാശ്മീരിൽ കലാപത്തിന് ആഹ്വനം; എന്തിനും തയ്യാറായി ഇന്ത്യ
ലോക്കൽ പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യാജമാണെന്നു തെളിയിക്കുന്ന വിധത്തിലുള്ള മൊഴികളാണ് എട്ടാം സാക്ഷി പൊലീസ് ഹെഡ് കോൺസ്റ്റബിൾ എംഎം തോമസും പതിനാലാം സാക്ഷി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥനായിരുന്ന വാമദേവനും കോടതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മൊഴി നൽകിയത്. ഇതോടെ പൊലീസിനെതിരെയുള്ള പ്രോസിക്യൂഷൻ വാദം കെട്ടുറപ്പുള്ളതാവുകയാണ്.
Post Your Comments