ന്യൂഡൽഹി: പാക് ചാര സംഘടന ജമ്മു കശ്മീരിൽ സാമുദായിക കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. സാമദുദായിക സ്പർദ്ധ വളർത്തുന്നതിനായി താഴ് വരെയിലെ ആരാധനാലയങ്ങൾ ആക്രമിക്കാൻ ഭീകരർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഏതു രീതിയിലുള്ള തിരിച്ചടിക്കും ഇന്ത്യ തയ്യാറാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. പാക്കിസ്ഥാൻ സൈന്യവും, ഐ എസ് ഐയും സംയുകതമായാണ് ആക്രമണത്തിന് പദ്ധതി ഇട്ടിരിക്കുന്നതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments