Latest NewsKeralaNews

യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എത്തിയ പിജെ ജോസഫിന് നേരെ സദസ്സിൽ നിന്നും കൂവൽ ; പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഗോ​ബാ​ക്ക് വി​ളിച്ച് പ്രവർത്തകർ

കോട്ടയം: കേരളാ കോൺഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നം നല്കാൻ അനുവദിച്ചില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ യുഡിഎഫ്-കോൺഗ്രസ് നേതാക്കൾക്കൊപ്പം വേദിയിൽ എത്തിയ പിജെ ജോസഫിന് നേരെ സദസ്സിൽ നിന്നും കൂവൽ. പ്രസംഗിക്കാൻ എഴുന്നേറ്റതും പ്രവര്‍ത്തകര്‍ ഗോ ബാക്ക് വിളിച്ചു.

Also read : രാഷ്ട്രീയത്തിലിറങ്ങുമോ? നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

കെഎം മാണിയെ പ്രകീര്‍ത്തിച്ചാണ് ജോസഫ് പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ യുഡിഎഫ് ഒറ്റക്കെട്ടാകുമെന്നും വിജയം ഉറപ്പാണെന്നും പിജെ ജോസഫ് പറഞ്ഞു. ആരുമായും വ്യക്തിപരമായി വിരോധം ഇല്ല. പാര്‍ട്ടിക്ക് അകത്താണ് തർക്കം. ജോസ് കെ മാണിയുമായുള്ള അഭിപ്രായ വ്യത്യാസം അധികം വൈകാതെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് പാര്‍ട്ടിയായി നിന്ന സമയം കെഎം മാണി വിളിച്ചപ്പോൾ മന്ത്രിസഭ വിട്ട് ഇറങ്ങി വന്നയാളാണെന്ന് മറക്കരുത്. ജോസ് ടോം യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണെന്നും ജോസ് ടോമിന്‍റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button