
കോട്ടയം : പാലാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഎമ്മും, സംസ്ഥാന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. പാലായില്‍ ഇത്തവണ ഇടതുപക്ഷത്തിനവ് അനുകൂലമായി കാറ്റ് വീശുമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എന്തുകൊണ്ടും ഇപ്പോള്‍ ഇടതുപക്ഷത്തിന് അനുകൂല സാഹചര്യമാണ്. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പാലായില്‍ എല്‍ഡിഎഫ് നടത്തിയ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : പാലാ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
കഴിഞ്ഞ തവണ വെറും നാലായിരത്തോളം വോട്ടുകള്‍ക്കാണ് ഇടതുപക്ഷം പാലായില്‍ പരാജയപ്പെട്ടത്. എന്നാല്‍ ഇത്തവണ രാഷ്ട്രീയ മാറ്റമുണ്ടാകും. കേരളത്തിലെ ഇടതുപക്ഷസര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണം. ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ദ്ധിക്കണം. ഇതിനായുള്ള വിധിയാണ് പാലായില്‍ ഉണ്ടാവേണ്ടത്. തെരഞ്ഞെടുപ്പില്‍ കൂട്ടായ തീരുമാനത്തിലൂടെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ യുഡിഎഫിന് സാധിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫ് ഛിന്നഭിന്നമാകുമെന്നും കോടിയേരി വ്യക്തമാക്കി.
Post Your Comments