ന്യൂഡല്‍ഹി•മുതിര്‍ന്ന ടി.ഡി.പി നേതാവ് രേവുരി പ്രകാശ് റെഡ്ഡിയും മുന്‍ കോണ്‍ഗ്രസ് എം.പി ഡി.രവീന്ദര്‍ നയിക്കും ബി.ജെ.പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കൃഷന്‍ റെഡ്ഡി, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവു , ബി.ജെ.പി തെലങ്കാന അധ്യക്ഷന്‍ കെ.ലക്ഷ്മണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പരിചയ സമ്പന്നരായ രണ്ട് മുതിര്‍ന്ന നേതാക്കളുടെ കടന്നുവരവ് പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കുമെന്ന് ലക്ഷ്മണ്‍ പറഞ്ഞു.
Post Your Comments