മധ്യപ്രദേശ്: ആദിവാസി യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം, മര്‍ദ്ദനത്തിനൊടുവില്‍ യുവതിയെ അര്‍ധനഗ്നയായി നടത്തിച്ചു.ആദിവാസി സമുദായത്തില്‍പ്പെട്ട പത്തൊമ്പതുകാരിയെയാണ് പ്രണയിച്ചതിന്റെ പേരില്‍ മര്‍ദ്ദിക്കുകയും അര്‍ധനഗ്നയാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തത്. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം നടന്നത്. മറ്റൊരു ആദിവാസിവിഭാഗത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിലാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് അര്‍ധനഗ്നയായി നടത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ്് സംഭവം നടന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറംലോകം ഇതറിയുന്നത്.
Read Also : വാഹനത്തിന്റെ വിലയേക്കാള്‍ വലിയ ഫൈന്‍; പുതുക്കിയ പിഴ ബൈക്ക് യാത്രികന് പാരയായതിങ്ങനെ
ഗ്രാമത്തിലെ റോഡിലൂടെ അര്‍ധനഗ്നയാക്കി, വടികളുപയോഗിച്ച് മര്‍ദ്ദിച്ചാണ് യുവതിയെ നടത്തിയത്. തന്നോട് കരുണ കാട്ടണമെന്ന് പെണ്‍കുട്ടി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പെണ്‍കുട്ടിയോ കുടുംബമോ പരാതി നല്‍കാത്തതിനാല്‍ പൊലീസ് ഇതുവരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ജോബാട്ട് സബ്ഡിവിഷണല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments