കുവൈറ്റ്: ദുരൂഹ സാഹചര്യത്തില്‍ ഫ്‌ളാറ്റിലെ ശുചിമുറിയില്‍ മലയാളിപെണ്‍കുട്ടിയെ
മരിച്ചനിലയില്‍ കണ്ടെത്തി. കുവൈറ്റിലാണ് സംഭവം. കഴിഞ്ഞ മാസം 26-ാം തിയതി രാത്രിയാണ് കഴുത്തില്‍ മുറിവേറ്റ പെണ്‍കുട്ടിയെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കഴുത്തു മുറുകി തൂങ്ങിയ നിലയിലാണു മകളെ കണ്ടെത്തിയതെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭാര്യയെ വീട്ടിലേക്ക് കൊണ്ട് വരുന്നതിനു പുറത്തു പോയ സമയത്തിനിടയിലാണു മകള്‍ക്ക് അത്യാഹിതം സംഭവിച്ചതെന്നാണ് പിതാവിന്റെ മൊഴി.
കേസില്‍ പെണ്‍കുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിനേയും മലയാളികളായ രണ്ടു സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. മരണത്തില്‍ അസ്വഭാവികത ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഇതോടെ പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനാലാണ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
Post Your Comments