ട്രിച്ചി•മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെ ഡി.എം.കെ പ്രാദേശിക നേതാവുള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് എഴുമാസത്തോളം ബലാത്സംഗം ചെയ്തതായി പരാതി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. പെണ്‍കുട്ടി ഇപ്പോള്‍ ഗര്‍ഭണിയാണ്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആഗസ്റ്റ് 28 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 29 നും 31 നും മദ്ധ്യേയാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവം ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.
തിരുച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി ഇപ്പോള്‍ 20 ആഴ്ച ഗര്‍ഭണിയാണെന്ന് പോലീസ് പറഞ്ഞു.
പി സെല്‍വരാജ്(49), ടി സെല്‍വരാജ്(51), മുത്തു(57), രാം രാജ്(45) എന്നിവരാണ് അറസ്റ്റിലായത്. പി. സെല്‍വരാജ് ഡിഎംകെ നേതാവും രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്‍റുമായ ആളാണ്. ഡി.എം.കെയുടെ തിരുച്ചി ജില്ലാ കാര്‍ഷിക വിഭാഗത്തിന്റെ സഹ സംഘാടകനുമാണ് പി.സെല്‍വരാജ്.
ടി.സെല്‍വരാജ് ചായക്കട നടത്തുകയാണ്. പാല്‍ക്കച്ചവടമാണ് മുത്തുവിന്റെ തൊഴില്‍. രാമരാജ് പെട്രോള്‍ പമ്പിലാണ് ജോലി ചെയ്യുന്നത്.
കൂലിപ്പണിക്കാരായ അമ്മയോടും മുത്തച്ഛനോടും ഒപ്പമായിരുന്നു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. പിതാവ് നേരത്തെ മരിച്ചു പോയിരുന്നു. അമ്മ കൂലിപ്പണിക്ക് പോകുന്ന സമയത്താണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചത്. എഴുമാസത്തോളമായി തുടര്‍ന്ന പീഡനം കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോഴാണ് പുറത്തറിയുന്നത്.
Post Your Comments