വീടിനുള്ളില്‍ ഉറങ്ങിക്കിടക്കവെ പാമ്പ് കടിച്ച പ്ലസ് ടൂ വിദ്യാര്‍ഥിനി മരിച്ച വാര്‍ത്തയില്‍ പ്രതികരണവുമായി ഡോ. ഷിനു ശ്യാമളന്‍. അവസാനമായി ഒരാളെ രക്ഷിക്കുവാന്‍ ഓടുന്ന വാതിലാകാരുത് ആശുപത്രി. ഒരാളുടെ ജീവന്‍ രക്ഷിക്കുവാന്‍ ‘സമയവും’ മരുന്ന് പോലെ തന്നെ വിലപ്പെട്ടതാണെന്ന് ഡോ. ഷിനു പറയുന്നു.
READ ALSO: കനത്ത മഴ: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും
കഴിഞ്ഞ ദിവസമാണ് പാമ്പുകടിയേറ്റതിന് വിഷഹാരി ചികിത്സിച്ച അനിഷ്മയെന്ന പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരിച്ചത്. ആദ്യം പച്ചമരുന്നു നല്‍കി നോക്കി. അങ്ങനെ വിലപ്പെട്ട മൂന്ന് മണിക്കൂര്‍ നഷ്ടപ്പെട്ടത് തന്നെയാണ് ഈ കുട്ടിയുടെ മരണത്തിന് കാരണം. ആദ്യമേ ആശുപത്രിയില്‍ കൊണ്ടു പോയി ആന്റി വെനം കൊടുത്തിരുന്നുവെങ്കില്‍ ഈ കുട്ടി രക്ഷപ്പെടുമായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.
READ ALSO: കെട്ടിലും മട്ടിലും പുതുമയുമായി ത്രീ ഫേസ് മെമു സർവീസ് ആരംഭിച്ചു
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അവസാനമായി ഒരാളെ രക്ഷിക്കുവാൻ ഓടുന്ന വാതിലാകാരുത് ആശുപത്രി. ഒരാളുടെ ജീവൻ രക്ഷിക്കുവാൻ “സമയവും” മരുന്ന് പോലെ തന്നെ വിലപ്പെട്ടതാണ്.
ഈ കുട്ടി മരിച്ചത് എങ്ങനെ? ആദ്യം പച്ചമരുന്നു നൽകി നോക്കി. അങ്ങനെ വിലപ്പെട്ട മൂന്ന് മണിക്കൂർ നഷ്ടപ്പെട്ടത് തന്നെയാണ് ഈ കുട്ടിയുടെ മരണത്തിന് കാരണം. ആദ്യമേ ആശുപത്രിയിൽ കൊണ്ടു പോയി ആന്റി വെനം കൊടുത്തിരുന്നുവെങ്കിൽ ഈ കുട്ടി രക്ഷപ്പെടുമായിരുന്നു.
ട്രോമാ കെയറിൽ അപകടം പറ്റിയ ഏതൊരാൾക്കും അദ്യമണിക്കൂറുകളിൽ നൽകുന്ന ചികിത്സ വിലപ്പെട്ടതാണ്. ഗോൾഡൻ ഹവർ എന്നാണ് അതിന് പറയുക. സ്വർണ്ണം പോലെ തന്നെ വിലപ്പെട്ട ആദ്യ മണിക്കൂറുകൾ. ആ സമയത്തു നൽകുന്ന ചികിത്സയാണ് ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കുവാൻ ഏറ്റവും വിലപ്പെട്ടത്.
READ ALSO: കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നും ദമ്മാമിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നാവശ്യം
ഇത് വായിക്കുന്ന എല്ലാവരും ഇതോർക്കുക.ഇത് മനസ്സിൽ കുറിച്ചിടുക. വിലപ്പെട്ട സമയം കളഞ്ഞാൽ ആർക്കും ഒരുപക്ഷേ രക്ഷിക്കുവാനാകില്ല. സമയം വൈകി രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചിട്ട് എന്തു മരുന്ന് കൊടുത്താലും ഒരു പക്ഷെ പ്രയോജനമില്ല. കാരണം സമയത്തു ചികിത്സ നല്കണം. അപകടത്തിൽ പെടുന്ന രോഗിക്ക് എത്രയും വേഗം ആശുപത്രിയിലെത്തിച്ചു യഥാസമയം മരുന്ന് നൽകിയാൽ മാത്രമേ കാര്യമുള്ളു.
ഒരു അപകടമോ നെഞ്ചു വേദനയോ പാമ്പ് കടിയോ എന്തുമാകട്ടെ , പച്ചവെള്ളമോ, പച്ചിലയോ കഴിച്ചു നേരം കളയാതെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക. ഇല്ലെങ്കിൽ പിന്നീട് വിഷമിച്ചിട്ട് കാര്യമില്ല. നമ്മുടെ അറിവില്ലായ്മയോ വിവേകമില്ലായ്‌മ കൊണ്ടോ മറ്റൊരാൾ മരിക്കരുത്.
വിഷപ്പാമ്പുകൾ കടിച്ചാൽ ആന്റി വെനം കൊടുത്തെ മതിയാകു. വിഷമില്ലാത്ത പാമ്പ് കടിക്കുമ്പോൾ പച്ചമരുന്നു കൊടുത്തു വിഷമിറക്കി എന്നു പറയുന്നത് പോലെ ഇവിടെയത് നടക്കില്ല.
പരീക്ഷിക്കുവാനുള്ളതല്ല ജീവൻ, അത് രക്ഷിക്കുവാനുള്ളതാണ്. ഇനിയെങ്കിലും ഇത്തരം അബദ്ധങ്ങളിൽ വീഴാതെയിരിക്കുക.
https://www.facebook.com/photo.php?fbid=10217433502607481&set=a.10200387530428830&type=3
Post Your Comments