Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsSaudi ArabiaNews

കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നും ദമ്മാമിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നാവശ്യം

അൽകോബാർ•കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും സൗദി അറേബ്യയിലെ ദമ്മാമിലേയ്ക്ക് കൂടുതൽ അന്താരാഷ്ട്ര വിമാനസർവീസുകൾ ആരംഭിയ്ക്കാൻ വിമാനകമ്പനികൾ തയ്യാറാകണമെന്ന്, നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ മേഖല കമ്മിറ്റിയ്ക്ക് കീഴിലുള്ള അസീസിയ യൂണിറ്റ് കൺവെൻഷൻ, ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജെറ്റ് എയർവേയ്‌സ് സർവ്വീസ് നിർത്തിയതും, എയർ ഇന്ത്യ സർവ്വീസുകൾ വെട്ടിക്കുറച്ചതും മൂലം, കേരളത്തിൽ നിന്നും ദമ്മാമിലേയ്ക്ക്, നേരിട്ടുള്ള വിമാനസർവ്വീസുകൾ ഇല്ലാതായിരിയ്ക്കുകയാണ്. വിമാനങ്ങളുടെ എണ്ണം കുറഞ്ഞതും, വിമാനയാത്രക്കൂലി വർദ്ധനവിന് ഒരു കാരണമാണ്. അവധിക്കാലത്ത് ഇത് ദമ്മാമിലെ പ്രവാസി സമൂഹത്തിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കേരളത്തിൽ നിന്നും കൂടുതൽ സൗദി സർവ്വീസുകൾ നടത്താൻ കർശനമായ നിർദ്ദേശം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം. അതോടൊപ്പം സൗദി എയർലൈൻസ് അടക്കമുള്ള വിദേശ വിമാനകമ്പനികളുമായി ചർച്ച നടത്തി, കൂടുതൽ സർവ്വീസുകൾ നടത്താൻ അവരെ പ്രേരിപ്പിയ്ക്കാനും കേന്ദ്രസർക്കാരും, ഇന്ത്യൻ എംബസ്സിയും മുൻകൈ എടുക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

ALSO READ: വീട്ടുജോലിക്കാരി ഒട്ടും പ്രതീക്ഷിച്ചില്ല, മകളുടെ വിവാഹത്തിന് വിശിഷ്ട അതിഥി സൗദിയിൽ നിന്ന് ഇന്തോനേഷ്യയിൽ എത്തി

അസ്സീസിയ യൂണിറ്റ് ഓഫിസിൽ പ്രതീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ നവയുഗം തുഗ്‌ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ ഉത്‌ഘാടനം ചെയ്തു. സംഘടനാ പ്രവർത്തനങ്ങളെയും, ക്യാമ്പയിനുകളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

കൺവെൻഷൻ അസീസിയ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി രാമദാസ് (പ്രസിഡന്റ്), റിജുലാൽ (വൈസ് പ്രസിഡന്റ്), പ്രതീഷ് (സെക്രട്ടറി), സുജിത്ത് (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് കുഞ്ഞു (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

കൺവെൻഷന് മുഹമ്മദ് കുഞ്ഞു സ്വാഗതവും, ഷിബു നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button