Latest NewsKerala

കെട്ടിലും മട്ടിലും പുതുമയുമായി ത്രീ ഫേസ് മെമു സർവീസ് ആരംഭിച്ചു

തിരുവനന്തപുരം: കൂടുതല്‍ പുതുമയോടെ ത്രീ ഫേസ് മെമു സര്‍വീസ് ആരംഭിച്ചു. കൊല്ലത്ത് നിന്ന് എറണാകുളത്തേക്കാണ് ആദ്യ സര്‍വീസ്. തിരിച്ച്‌ എറണാകുളത്ത് നിന്ന് ആലപ്പുഴ വഴി കൊല്ലത്തെത്തും. 614 പേര്‍ക്ക് ഇരുന്നും 1788 പേര്‍ക്ക് നിന്നും ഈ മെമുവിൽ യാത്ര ചെയ്യാൻ കഴിയും. എയര്‍ ബെല്ലോ സിസ്റ്റം, സിസിടിവി ക്യാമറകള്‍, ബയോ ടോയ്‌ലറ്റുകള്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവ ഇവയുടെ പ്രത്യേകതകളാണ്. സാധാരണ മെമുവിനേക്കാള്‍ സ്ഥലസൗകര്യം കൂടുതലുള്ളതാണ് പുതിയ ത്രീഫേസ് മെമു. കോച്ചുകളുടെ ഉള്‍വശത്ത് എഫ്‌ആര്‍പി പാനലിംഗ്, എല്‍ഇഡി ലൈറ്റിംഗ് എന്നിവയുമുണ്ട്.

Read also:  കേരളത്തിന് രണ്ടു മെമു കൂടി

shortlink

Related Articles

Post Your Comments


Back to top button