കോട്ടയം: ജോസ് ടോം യുഡിഎഫ് സ്വതന്ത്രന് മാത്രമാണെന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല രംഗത്ത്. ജോസ് ടോം യുഡിഎഫ് സ്വതന്ത്രനല്ലെന്നും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയാണെന്നും ചെന്നിത്തല പറയുകയുണ്ടായി. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയല്ല പാലായിലേതെന്നും കേരളാ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥി മാത്രമാണെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ചെന്നിത്തല രംഗത്തെത്തിയത്.
Read also: ജോസ് ടോം പുലികുന്നേലിനെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ച് പിജെ ജോസഫ്
യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ജോസ് ടോം എന്നതിനാല്‍ രണ്ടില ചിഹ്നം നല്‍കില്ലെന്നും പിജെ ജോസഫ് വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹമെന്നും അതുകൊണ്ട് പിന്തുണയ്ക്കുമെന്നും ജോസഫ് വ്യക്തമാക്കി.
Post Your Comments