കോട്ടയം: പാലായില്‍ ജോസ് ടോം പുലികുന്നേലിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ച് പി ജെ ജോസഫ്. നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിജെ ജോസഫ് എതിര് നിന്നതോടെയാണ് ജോസ് ടോമിനെ മത്സരിപ്പിക്കാന്‍ ജോസ് കെ മാണി പക്ഷം തീരുമാനിച്ചത്. നിഷ വിജയ സാധ്യതയില്ലാത്ത സ്ഥാനാര്‍ഥിയാണെന്ന് നേരത്തെ പിജെ ജോസഫ് മുൻപ് പറഞ്ഞിരുന്നു.
Read also: പാലാ ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു
ജോസഫ് കടുംപിടുത്തം തുടര്‍ന്നാല്‍ പാര്‍ട്ടി ചിഹ്നം വേണ്ടെന്ന് വെയ്ക്കുമെന്നും, സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.ജോസ് ടോമിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ യുഡിഎഫ് നിര്‍ദേശം അംഗീകരിക്കുന്നുവെന്ന് ജോസഫ് മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.
Post Your Comments