Latest NewsNewsIndia

ഇനി ഗുജറാത്തിന്റെ പാരമ്പര്യവും സംസ്‌കാരവും രാജ്യത്തിന് മുന്നിൽ പ്രദർശിപ്പിക്കാനാകും; ഗാര്‍വി ഭവന്റെ ഉദ്ഘാടനം പ്രധാന മന്ത്രി നിർവഹിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗാര്‍വി ഗുജറാത്ത് ഭവന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗുജറാത്തിന്റെ പാരമ്പര്യവും സംസ്‌കാരവും രാജ്യത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്രതീകമാണ് ഗാര്‍വി ഗുജറാത്ത് ഭവന്‍ എന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ: ഇന്ത്യന്‍ വ്യോമസേനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം : വ്യോമസേനയിലേയ്ക്ക് അത്യാധുനിക ആയുധങ്ങളും പോര്‍ വിമാനങ്ങളും

15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിങ്ങളില്‍ പലരെയും കാണാന്‍ കഴിയുന്നത്. ഗുജറാത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ചവരാണ് നിങ്ങളില്‍ പലരും. നിങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും ഈ റിബണ്‍ മുറിക്കാന്‍ കഴിയുമായിരുന്നു. ഗാര്‍വി ഗുജറാത്ത് ഭവന്‍ ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതിലും എല്ലാവരെയും വീണ്ടും കാണാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ALSO READ: ഇറങ്ങേണ്ട സ്ഥലത്ത് സ്റ്റോപ്പില്ലെന്ന് അറിഞ്ഞത് യാത്ര മദ്ധ്യേ; അന്യസംസ്ഥാന തൊഴിലാളികള്‍ ചെയ്‌തത്‌

ഗുജറാത്തിന്റെ ചെറിയ മാതൃകയായിരിക്കും ഗാര്‍വി ഗുജറാത്ത് ഭവനെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഏജന്‍സികള്‍ സമയാധിഷ്ഠിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 20325 ചതുരശ്രഅടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ 19 സ്യൂട്ട് മുറികള്‍, 59 സാധാരണ മുറികള്‍, റസ്‌റ്റോറന്‍ഡ്, ബിസിനസ്സ് സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, യോഗ സെന്റര്‍, ലൈബ്രററി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിന്‍ പാട്ടേല്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button