ആലുവ: ആലുവയിൽ സ്റ്റോപ്പില്ലാത്തതിനാൽ ട്രെയിൻ നിർത്താത്തതിൽ പ്രതിഷേധിച്ച് അന്യ സംസ്ഥാന തൊഴിലാളികൾ ചങ്ങല വലിച്ചു. റെയിൽവേ ആക്ട് 141 അനുസരിച്ച് റെയിൽവേ പൊലീസ് അവർക്കെതിരെ കേസെടുത്തു.
ALSO READ: ആനയെ വിറപ്പിച്ച കുതിര താരമായി, ആന ഓടിയപ്പോൾ ജനങ്ങളും വിരണ്ടോടി; നാട്ടുകാർക്ക് പരിക്ക്
ആലുവ റെയിൽവേ സ്റ്റേഷനിൽ നിർത്താതെ നീങ്ങിയ തീവണ്ടിയാണ് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി ചങ്ങലവലിച്ചു നിർത്തിച്ചത് .
പ്രശ്നത്തെ തുടർന്ന് 20 മിനിറ്റോളം വൈകിയാണ് തീവണ്ടി എറണാകുളത്തേക്കു പുറപ്പെട്ടത്. പശ്ചിമ ബംഗാളിലെ ഷാലിമാറിൽ നിന്നും എറണാകുളത്തേക്കു വരുന്ന തീവണ്ടിയാണ് ആയിരത്തോളം തൊഴിലാളികൾ കൂട്ടമായി നിർത്തിച്ചത് .ആരാണ് ചെങ്ങല വലിച്ചതെന്നറിയാത്തതിനാൽ മൂറിഷിദാബാദ് സ്വദേശീ സാഹിബുദീനിനെതിരെ റെയിൽവേ പോലീസ് കേസ് എടുത്തു .കൂടാതെ നൂറോളം പേരെ ബോധവൽക്കരണം നടത്തിയ ശേഷം വെറുതേവിട്ടു.
ALSO READ: കൊച്ചി മെട്രോ: സാമ്പത്തിക തലസ്ഥാനത്തെ പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
കേരളത്തിൽ തന്നെ ഏറ്റവും അധികം അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്ന പ്രദേശമായ പെരുമ്പാവൂരിലേക്കും പരിസരപ്രദേശങ്ങളിലേക്കും പോകാൻ ആലുവയാണ് ഏക മാർഗം. മധ്യകേരളത്തിൽ ഏറ്റവും അധികം അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ വന്നിറങ്ങുന്ന സ്ഥലമാണ് ആലുവ റെയിൽവേ സ്റ്റേഷൻ .ആഴ്ചയിലൊരിക്കൽ മാത്രമുള്ള ഈ തീവണ്ടിയിലാണ് പശ്ചിമ ബംഗാൾ തൊഴിലാളികൾ കൂട്ടമായി വരുന്നതും പോകുന്നതും.
Post Your Comments