ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം. വ്യോമസേനയിലേയ്ക്ക് അത്യാധുനിക ആയുധങ്ങളും പോര്‍ വിമാനങ്ങളും കേന്ദ്രം വാങ്ങുന്നു. അപ്പാചെ ഹെലികോപ്ടറുകള്‍ക്ക് പിന്നാലെ ഇന്ത്യയിലെത്തുന്നത് റാഫല്‍ യുദ്ധ വിമാനമാണ്. റാഫല്‍ യുദ്ധ വിമാനം സെപ്റ്റംബര്‍ 19 ന് ഇന്ത്യയ്ക്ക് ലഭിക്കും. ഫ്രാന്‍സിലെ മെറിഗ്‌നാക്കില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങും, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയും ചേര്‍ന്ന് യുദ്ധ വിമാനം ഏറ്റുവാങ്ങും.
Read Also : പാകിസ്ഥാന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തി അമേരിക്കയുടെ ഭാഗമായ അപ്പാച്ചെ ഇന്ത്യന്‍ സൈന്യത്തിലെത്തുന്നു
കരാര്‍ ഒപ്പിട്ട് മൂന്ന് വര്‍ഷത്തിനുളളില്‍ ആണ് 36 വിമാനങ്ങളില്‍ ആദ്യത്തേത് കൈമാറുന്നത്. സെപ്റ്റംബര്‍ 19 ന് ഔപചാരിക കൈമാറ്റം നടത്തും. തുടര്‍ന്ന് നാല് റാഫല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ച് ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇന്ത്യയിലെത്തും. 36 യുദ്ധ വിമാനങ്ങളും 2022 സെപ്റ്റംബറോടെ കൈമാറ്റം ചെയ്യും. 2016 ലാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റാഫല്‍ കരാറില്‍ ഒപ്പു വയ്ക്കുന്നത്.
Post Your Comments