Latest NewsKeralaNews

മോഹനന്‍ വൈദ്യര്‍ ഒന്നും ഒന്നുമല്ല; എയ്ഡ്സിന് വരെ മരുന്നു കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട് കോടികള്‍ തട്ടിയ മജീദ് ഇപ്പോഴും ചികിത്സ തുടരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: മോഹനന്‍ വൈദ്യരുടെ ചികില്‍സയെ തുടര്‍ന്ന് മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ കപട വൈദ്യങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിനിടെ മോഹനന്‍ വൈദ്യര്‍ ഒന്നും ഒന്നുമല്ലെന്നും എയ്ഡ്സിന് വരെ മരുന്നു കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട് കോടികള്‍ തട്ടിയ ഫെയര്‍ ഫാര്‍മ മജീദ് ഇപ്പോഴും തന്റെ ചികില്‍സ തുടരുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരികയാണ്. സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റ് ജേക്കബ് ലാസറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read also:  തനിക്ക് കാൻസർ വന്നത് സ്വയംഭോഗം ചെയ്‌തതിനാൽ; മോഹനന്‍ വൈദ്യരുടെ കണ്ടുപിടിത്തം ചൂണ്ടിക്കാട്ടി നന്ദു മഹാദേവ

ജേക്കബ് ലാസറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

മോഹനന്‍ വൈദ്യരൊക്കെ എന്ത്?

മ ജീദ് ബേസിക്കലി മൈനിങ്ങ് എഞ്ചിനിയറായിരുന്നു. പണത്തോടുള്ള ആര്‍ത്തി കൊണ്ട് ആദ്യം ഒരു ഫിനാന്‍സ് കമ്ബനി തുടങ്ങി അത് ഉദ്ദേശിച്ചപ്പോലെ കത്തിയില്ല .. അങ്ങിനെയിരിക്കെ ഫെയര്‍ ടെക്സ്റ്റൈല്‍ എന്ന തുണിക്കട തുടങ്ങി. എറണാകുളം ബ്രോഡ്വെയിലേക്ക് കയറിയാല്‍ ആദ്യം കാണുന്നത് ഫെയര്‍ ടെക്‌സ്റ്റൈല്‍സ് ആണ്. നാലു സാരി പത്ത് തോര്‍ത്ത് അണ്ടര്‍വെയറിനുള്ള വരയന്‍ തുണികള്‍ . ഇത്രയുമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പക്ഷെ പ്രസിദ്ധന്‍ ആയത് അയാളുടെ തുണിക്കടയുടെ പേരില്‍ അ . എഞ്ചിനീയര്‍ എന്ന പേരിലും അല്ല. ഡോക്ടര്‍ മജീദ് എന്നറിയപ്പെടാന്‍ ആയിരുന്നു നിയോഗം. നമ്മുടെ പത്താം ക്ലാസുകാരന്‍ കെമിക്കല്‍ എഞ്ചിനീയര്‍ മോഹനന്‍ വൈദ്യരുടെ അതേ നിയോഗം.

ലോകത്ത് ആദ്യമായി എയിഡ്സിന് മരുന്ന് കണ്ടുപിടിച്ച മനുഷ്യന്‍ അതാണ് ഡോക്ടര്‍ മജീദ്. മലയാളി. ചുരുക്കത്തില്‍ ആധുനിക കാലത്തെ ആദ്യകാല മോഹനന്‍ വൈദ്യരുടെ കാരണവര്‍. മോഹനന്‍ വൈദ്യരെക്കാള്‍ ക്രൂരന്‍. പക്ഷെ അയാളോളം മണ്ടന്‍ അല്ല . അയാളുടെ വീട് എളമക്കര പോകും വഴി കാണാം. കൊട്ടാരസമാനമാനമായ വീട്. വീടിന്റെ പേര് ‘വൈറസ്സ്’

തൊണ്ണൂറുകളുടെ തുടക്കത്തില്‍ മജീദിന്റെ മാനേജറുടെ ഭാര്യ ആലീസ് മഞ്ഞപ്പിത്തം ബാധിച്ച്‌ ലിസി ഹോസ്പിറ്റലില്‍ മരണത്തോട് മല്ലിടിച്ച്‌ കഴിയുന്നു. ആരോ പറഞ്ഞ് കടവന്തറയിലുള്ള പത്മനാഭന്‍ വൈദ്യരുടെ അടുത്ത് ചെന്ന് വൈദ്യരുടെ കാമിലാരി എന്ന ലിവര്‍ ടോണിക് വാങ്ങി കൊണ്ട് വന്ന് കൊടുക്കുന്നു. ലിസി ഹോസ്പിറ്റലിലെ ഡോ. ജോസഫ് കുര്യന്റെ ചികിത്സയും വൈദ്യരുടെ കാമിലാരിയും അതോ രണ്ടും കൂടിയോ ആയുസ്സ് നീട്ടി കിട്ടിയ ആലീസ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. മജീദിന്റെ മനസ്സില്‍ ലഡ്ഡു പ്പൊട്ടി. ! ……

‘കരളിന് കാവല്‍ കാമിലാരി ‘ എന്ന ആയുര്‍വേദ മരുന്നിന്റെ കേരളത്തിലെ വിതരണം മജീദ് ഏറ്റെടുക്കുന്നു. മരുന്നിന്റെ പേരു് Liv QR എന്ന് മോഡേണ്‍ ആക്കുന്നു. ഇനി നിങ്ങള്‍ക്ക് ധൈര്യമായി മദ്യം കഴിക്കാം Liv QR കരള്‍ സംരക്ഷിക്കും എന്ന രീതിയിലായിരുന്നു പത്രങ്ങളില്‍ പരസ്യം .മദ്യപാനികള്‍ മദ്യത്തോടൊപ്പം Liv QR ഉം കഴിച്ചു. കച്ചവടം പൊടിപൊടിച്ചു. ഇതിനിടെ വൈദ്യരുടെ നാല് ജീവനക്കാരെ സ്വാധീനിച്ച്‌ ആയുര്‍വേദ മരുന്ന് കൂട്ട് മോഷ്ടിച്ച്‌ സ്വന്തമായി ഉല്‍പാദനവും വിതരണവും തുടങ്ങി. വൈദ്യരുടെ മരുന്നില്‍ മജീദിന് പൂര്‍ണ വിശ്വാസം ആയിരുന്നു. ഈ കാലയളവില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനിയായ ചിത്രയ്ക്കും കുഞ്ഞിനും എയ്ഡ്സ് ബാധിച് സമൂഹ്യ വിലക്ക് ഉണ്ടാകുന്നത്. ആരും ഇവരുടെ അടുത്ത് പോകാത്ത സമയത്ത് മജീദ് ഒരു രക്ഷകനായി അവതരിക്കുന്നു. ഇതിനിടെ Liv QR , Immuno QR ആയി അവതരിക്കുന്നു. Immuno QR ആണ് എയ്ഡ്സിനുള്ള മരുന്നായി അവതരിപ്പിച്ചത്.. അത് കഴിച്ച്‌ ചിത്രയുടേയും കുഞ്ഞിന്റേയും അസുഖം മാറിയതായി പ്രസ്താവിക്കുന്നു . ചിത്രയെ ബാബുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നു.

മജീദ് ദേശീയ പ്രശസ്തനാകുന്നു. 2000 – 2001 ല്‍ കേരളത്തിലെ ഏറ്റവും വലിയ നികുതി ദായകനാകുന്നു. തൊട്ട് പുറകില്‍ കൊച്ചൊസേപ്പ് ചിറ്റലിപ്പിള്ളി. അന്ന് മജീദിന് 100 കോടി വിറ്റ് വരവ്. എറണാകുളം ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് മാതൃകാ നികുതി ദായകനായി പ്രഖ്യാപിക്കാനൊരുങ്ങുന്നു.
15 കോടിയില്‍ പരം നികുതി അടച്ച വര്‍ഷം. 2000 ല്‍ ചിത്ര മരിക്കുന്നു. അന്ന് സൂര്യ ടിവില്‍ ആനുകാലിക വിഷയങ്ങള്‍ അവതരിപ്പിച്ചിരുന്ന NTV യില്‍ ശ്രി. എം.ജി. അനീഷിന്റെ (ഇപ്പോള്‍ ഏഷ്യ നെറ്റ് ) മജീദിന്റെ തട്ടിപ്പുകള്‍ തുറന്ന് കാട്ടുന്ന പരിപാടി വരുന്നു. തുടര്‍ പരമ്ബര വാര്‍ത്തകള്‍ കേരളശബ്ദത്തിലും (ചെറുകര സണ്ണി ലൂക്കോസും അജയന്‍ ഓച്ചന്‍ന്തുരുത്തും) മാധ്യമത്തിലും( സന്തോഷ് ബാബു… ഇപ്പോള്‍ ദേശാഭിമാനി ) മറ്റ് രണ്ടാം നിര പത്രങ്ങളിലും വരുന്നു. മജീദിന്റെ പരസ്യ വരുമാനം കിട്ടികൊണ്ടിരുന്ന പ്രധാന പത്രങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിച്ചു.

2001 ല്‍ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടിസ് ന് വേണ്ടി വിളയോടി വേണുഗോപാലും ഭാരതീയ യുക്തിവാദി സംഘത്തിന് വേണ്ടി സിഐ.ഉമ്മനും കൂടി ഹൈക്കോടതിയില്‍ മരുന്ന് നിരോധിക്കാന്‍ അഡ്വ. കെ. ജയകുമാര്‍ മുഖേനെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് മൂന്നാം നാള്‍ മജീദിന്റെ മുഴുവന്‍ മരുന്ന് ഉല്‍പാദനവും വിതരണവും പരസ്യവും നിരോധിക്കുന്നു. മജീദ് സുപ്രീം കോടതിയെ സമീപിക്കുന്നു. എന്നാല്‍ സുപ്രീം കോടതി Immuno QR ഒഴികെ മറ്റ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കുന്നു.
അന്ന് കിട്ടിയ അനുമതിയുടെ ബലത്തില്‍ ഇപ്പോഴും ശവംതീനിയായി ജീവിക്കുകയാണ് മജീദ് . Immuno QR പുതിയ പേരീല്‍ അവതരിച്ചു. അതാണ് CFS QR .മരിക്കാന്‍ കിടക്കുന്നവന് മരുന്നിന്റെ പേരിന് പ്രസക്തിയില്ല. മരുന്നിന് പേരുണ്ടെങ്കിലും ഇല്ലെങ്കിലും അവനത് വാങ്ങി കഴിക്കും. അതിനവന്‍ ലക്ഷങ്ങള്‍ മുടക്കും .ജീവിക്കാനുള്ള ആഗ്രഹത്തിന് മുന്നില്‍ മരുന്നിന്റെ പേരുകള്‍ അപ്രസക്ത്മാകും. ചികിത്സകന്റെ പേരിന് മുന്നിലും പിറകിലുമുള്ള ഡിഗ്രികള്‍ പോലും അപ്പോള്‍ അപ്രസക്തം.

ഫെയര്‍ ഫാര്‍മ ടി.എ.മജീദ് ഇപ്പോഴും ഇരകളെ കാത്ത് നില്‍ക്കുന്നു.

കാന്‍സര്‍ : വെറും 200 ദിവസം കൊണ്ട് മജീദ് മാറ്റും. ഒരു ബോട്ടിലിന് വെറും 1300/ ആണ് വില. കാന്‍സര്‍ മാറാന്‍ 32 ബോട്ടില്‍ കഴിക്കണം മരുന്നിന്റെ പേര് CFS QR.

കൊളസ്ട്രോള്‍ : വെറും 100 ദിവസം കൊണ്ട് മാറും. 16 ബോട്ടില്‍ കഴിക്കണം. ഒരു ബോട്ടിലിന് 600/ രൂപ. മരുന്നിന്റെ പേര് Cholesterol QR

ക്ഷയം: ക്ഷയത്തിനുള്ള മരുന്ന് കഴിച്ചാല്‍ ശ്വാസ നാളം ശുദ്ധിയാകുമെന്ന് മാത്രമല്ല ക്ഷയവും മാറും. 100 ദിവസം കൊണ്ട് ടിബി പമ്ബ കടക്കും. ഒരു ബോട്ടിലിന് വെറും 425 രൂപ മാത്രം. മരുന്നിന്റെ പേര് Eyasm QR.

ആന്റി വൈറല്‍ ഡിസീസ് : (എയ്ഡ്സിന് മജീദ് ഇട്ട പുതിയ പേരാണ് ) CFS QR 200 ദിവസം കഴിക്കണം കൂടാതെ ക്ഷയത്തിനുള്ള Eyasm QR 100 ദിവസം കഴിക്കണം മേമ്ബൊടിക്ക് 100 ദിവസം Cholesterol QR 100 കഴിച്ചാല്‍ രോഗം മാറും.

കരള്‍ രോഗം: കരള്‍വീക്കം, മഞ്ഞപ്പിത്തം , ഹെപ്പറ്റൈറ്റിസ് ആ യും ഇ യും മാറാന്‍ മജീദ് നിര്‍ദ്ദേശിക്കുന്നത് CFS QR 200 ദിവസം cholestrel QR 100 ദിവസം കെടാതെ Eyasm QR 100 ദിവസം (CFS QR1300/ Per Bottle, 16 ബോട്ടില്‍, 600/ peൃ Bottle വിലയുള്ള കൊളൊസ്ട്രോള്‍ QR 12 ബോട്ടില്‍ കൂടാതെ 425/ വിലയുള്ള 8 ബോട്ടില്‍ Eyasm QR).

തയ്റോയ്ഡ്: CFS QR നാല് ബോട്ടില്‍ അറുപത് ദിവസം കഴിച്ചാല്‍ മാറും.

സ്പിനോമെലാലി,:
ഡിസ്ലെക്സിയ : പോലുള്ള ജനിതക തകരാറുകള്‍ക്കും ഇഎട ഝഞ 100 ദിവസം കഴിച്ചാല്‍ മതി.
വൃക്ക : മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ ഒഴിവാക്കാം വെറും 100 ദിവസം CFS QR ഉം Cholesterol QR കൂടിയ കോമ്ബിനേഷന്‍ തെറാപ്പി കൊണ്ട് രോഗം മാറ്റി കൊടുക്കും.

Dimensia , Alzheimers,Depression : നും CFS QR തന്നെ.

ഈ ലിസ്റ്റ് തീരുന്നില്ല. എല്ലാ മാറാ വ്യാധികള്‍ക്കും മജീദ് വശം ഡ്രഗ്സ് കണ്‍ട്രോളര്‍ന്മാര്‍ അനുവദിച്ച ലൈസന്‍സുകളുള്ള മരുന്നുണ്ട് . പല രോഗങ്ങള്‍ക്കും ഒരെ മരുന്നും മറ്റ് മരുന്നുകളുടെ കൂട്ടും ചേര്‍ത്ത് വില്‍ക്കുന്ന സൂപ്പര്‍ മാനാണ് മജീദ്. ചുരുക്കല്‍ രോഗികള്‍ക്ക് വ്യാജ മരുന്ന് നല്‍കി വധശിക്ഷ വിധിക്കാന്‍ ലൈസന്‍സുള്ള ഏക മരുന്ന് (മരണ വ്യാപാരി ) വ്യാപാരി . മജീദിന് മുമ്ബില്‍ മോഹനന്‍ വൈദ്യന്മാര്‍ വെറും തൃണം ..

അഭ്യര്‍ത്ഥന: മജീദിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതു വരെ ഈ പോസ്റ്റ് ഷെയര്‍ ചെയ്യണം.

കടപ്പാട് :മാഷ്ഹര്‍ഷായുടെ പോസ്റ്റിനോട് പ്രചോദനം

മാഷ്ഹര്‍ഷാ യുടെ പോസ്റ്റ് ഇവിടെ വായിക്കാം

മജീദ് ഒരു തുണിക്കച്ചവടക്കാരന്‍ ആയിരുന്നു . ബ്രോഡ്വെയിലേക്ക് കേറുമ്ബോ വലത് ഭാഗത്തായിട്ടായിരുന്നു ഫെയര്‍ ടെക്‌സ്റ്റൈല്‍സ് എന്ന രണ്ടുമുറി കട . നാലു സാരി പത്ത് തോര്‍ത്ത് അണ്ടര്‍വെയറിനുള്ള വരയന്‍ തുണികള്‍ . ഇത്രയുമായിരുന്നു അവിടെ ഉണ്ടായിരുന്നത് . അതിന്റെ ഉടമ മജീദ് ഏതോ സ്വര്‍ണ ഖനിയില്‍ കുറേക്കാലം എഞ്ചിനീയര്‍ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് . പക്ഷെ പ്രസിദ്ധന്‍ ആയത് അയാളുടെ തുണിക്കടയുടെ പേരില്‍ അല്ല . എഞ്ചിനീയര്‍ എന്ന പേരിലും അല്ല . ഡോക്റ്റര്‍ മജീദ് എന്നറിയപ്പെടാന്‍ ആയിരുന്നു നിയോഗം . നമ്മുടെ പത്താം ക്ലാസുകാരന്‍ കെമിക്കല്‍ എഞ്ചിനീയര്‍ മോഹനന്‍ വൈദ്യരുടെ അതേ നിയോഗം .

ലോകത്ത് ആദ്യമായി എയിഡ്സിന് മരുന്ന് കണ്ടുപിടിച്ച മനുഷ്യന്‍ അതാണ് ഡോക്റ്റര്‍ മജീദ് . മലയാളി . ആധുനിക കാലത്തെ ആദ്യകാല മോഹനന്‍ വൈദ്യര്‍ . മോഹനന്‍ വൈദ്യരെക്കാള്‍ ക്രൂരന്‍ . പക്ഷെ അയാളോളം മണ്ടന്‍ അല്ല . അയാളുടെ വീട് എളമക്കര പോകും വഴി കാണാം .ഭിത്തികളില്‍ മാര്‍ബിള്‍ പതിപ്പിച്ച ലംബോര്‍ഗിനി മുതല്‍ ബെന്‍സ് വരെ നിരന്ന് കിടക്കുന്ന കൊട്ടാരസമാനമാനമായ വീട് .

കാമിലാരി ലിവര്‍ ടോണിക് മഞ്ഞപ്പിത്തതിനുള്ള ലിവര്‍ ടോണിക്ക് ആണെന്ന് എല്ലാവര്‍ക്കും അറിയാം . അതിന്റെ ഉടമ പത്മനാഭന്‍ വൈദ്യരുടെ സഹായിയെ സ്വാധീനിച്ച്‌ ആ ചേരുവകള്‍ ഉപയോഗിച്ചാണ് ഫെയര്‍ ഫാര്‍മ മരുന്നുണ്ടാക്കിയിരുന്നത് എന്ന് മാധ്യമത്തില്‍ വന്ന ഒരു ലേഖനത്തില്‍ വായിച്ചതായി ഓര്‍മയുണ്ട് . എന്തായാലും പത്ര മാധ്യങ്ങളെ എല്ലാം ലക്ഷങ്ങള്‍ പരസ്യ ഇനത്തില്‍ നല്‍കി നിശ്ശബ്ദമാക്കി . പെയ്ഡ് ന്യൂസുകള്‍ ആര്‍ട്ടിക്കിള്‍ റൈറ്റപ്പുകള്‍ അങ്ങനെ മജീദ് നിറഞ്ഞു നിന്നു . കേരളത്തിലെ ആദ്യ ഒകഢ ബാധിത ചിത്രയെ തെറ്റിദ്ധരിപ്പിച്ച്‌ പത്രക്കാരുടെ മുന്നില്‍ അനുഭവസാക്ഷ്യം പറയിച്ചു . ചിത്രയെയും കുടുംബത്തെയും അയാള്‍ ഏറ്റെടുത്തു എന്ന് അക്കാലത്തെ വലിയ വാര്‍ത്തയായിരുന്നു . ചിത്രയെ കൂടാതെ ഹൈദരബാദിലും മധ്യപ്രദേശിലും രാജസ്ഥാനിലും തമിഴ്‌നാട്ടിലും അനുഭവസാക്ഷ്യങ്ങള്‍ ഉണ്ടായി . ശ്രീലങ്കയിലും മാലിയിലും ഒക്കെ ബ്രാഞ്ചുകള്‍ തുറക്കപ്പെട്ടു . മജീദും മകളും ഉലകം ചുറ്റി . ആഫ്രിക്കയിലും എയ്ഡ്സ് ന്റെ അത്ഭുത മരുന്നിന് ആവശ്യക്കാരുണ്ടായി .

ഒടുവില്‍ …അയാള്‍ കൊയ്യാനുള്ളത് എല്ലാം കൊയ്തു എന്നുറപ്പിച്ച ശേഷം നമ്മുടെ ഡ്രഗ് കണ്ട്രോള്‍ ബോര്‍ഡ് ഉണര്‍ന്നു . പരിശോധനയായി ബഹളമായി . മജീദിന്റെ കച്ചവടം കേരളത്തില്‍ വേണ്ട എന്ന് സര്‍ക്കാര്‍ ഉത്തരവായി . സപ്ലിമെന്ററി ലിവര്‍ ടോണിക് നിര്‍മ്മിക്കാനുള്ള ലൈസന്‍സിന്റെ പുറത്താണ് എയ്ഡ്സ് നുള്ള മരുന്ന് നിര്‍മ്മാണം എന്നു തെളിഞ്ഞു . നൂറുകണക്കിന് മനുഷ്യര്‍ മരിച്ചു മണ്ണടിഞ്ഞതിന് ശേഷം ആ മരുന്ന് ആളെ കൊല്ലി ആണെന്ന് ഭാരത സര്‍ക്കാരിനും ബോധ്യമായി . ഫെയര്‍ ഫാര്‍മ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു . അപ്പോഴും ശ്രീലങ്കയിലും ആഫ്രിക്കയിലും പിന്നെയും കുറെ കാലം ഓടി . ഇപ്പൊ ഫെയര്‍ ഫാര്‍മ കച്ചവടം പൊടിപൊടിക്കുന്നുണ്ട് . എയിഡ്സിന് അല്ല . ഇപ്പൊ ക്യാന്‍സറിനുള്ള മരുന്ന് ആണ് വില്‍ക്കുന്നത് . ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നുണ്ടാവും . നമ്മുടെ സര്‍ക്കാരുകള്‍ അല്ലെ ? അയാള്‍ വൈറസ് എന്ന് അയാള്‍ തന്നെ നല്‍കിയ വീട്ടു പേരുള്ള ആ കരിങ്കല്‍ ഭിത്തികള്‍ക്കുള്ളില്‍ അയാളുടെ തലമുറകള്‍ മനുഷ്യരെ വഞ്ചിച്ചു ജീവിക്കുണ്ട് . സമൂഹത്തിലെ വൈറസ് ആയി . മനുഷ്യരെ കൊന്ന് കൊണ്ട് .

ഒരു മോഹനന്‍ വൈദ്യരിലേക്ക് മാത്രം കൈ ചൂണ്ടി പിടിച്ചാല്‍ അപ്പുറമിപ്പുറം ഉള്ള പെരുച്ചാഴികളെ ആരാണ് പിടികൂടുക ? മുസ്ലി പവര്‍ എക്സ്ട്രാ മുതല്‍ ഇന്ദുലേഖ വരെ നീണ്ടു നിവര്‍ന്ന് കിടക്കുന്ന എത്രയെത്ര കോടീശ്വരന്മാര്‍ . മുസ്ലി പവര്‍ എക്‌സ്ട്രായില്‍ തലാഡാഫില്‍ പൊടിച്ചു ചേര്‍ക്കുന്നുണ്ട് എന്നാണ് ഡ്രഗ് കണ്ട്രോള്‍ ബോര്‍ഡ് മുവാറ്റുപുഴക്കാരന്‍ അച്ചായന്‍ കൊയ്യാനുള്ളത് എല്ലാം കൊയ്ത ശേഷം കണ്ടെത്തിയത് . കേരളത്തില്‍ നിരോധിച്ചു എന്നു വായിച്ചിരുന്നു . പക്ഷെ ഇപ്പോഴും കിട്ടുന്നുണ്ട് . മലയാളി എന്ന വിഡ്ഢിയെ പറ്റിച്ച്‌ നിരന്തരമായി ജീവിക്കുന്ന ആരൊക്കെ ? ഇന്ദുലേഖ സോപ്പ് വാങ്ങി ഉപയോഗിച്ച്‌ വെളുത്തില്ല എന്ന് ഒരു രസികന്‍ പരാതി കൊടുത്തതും അയാള്‍ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നതുമൊക്കെ വായിച്ചു ചിരിച്ചവര്‍ മലയാളികള്‍ ഒരു കണക്കില്‍ അല്ലെങ്കി മറ്റൊരു കണക്കില്‍ നമ്മളുമൊക്കെ ഇളിച്ച വായന്മാര്‍ ആണെന്ന് മറന്നു .

ധാത്രി ഹയര്‍ കെയര്‍ ഓയില്‍ . കഷണ്ടിക്ക് കണ്‍കണ്ട ഔഷധം ആയിരുന്നു . അതിന്റെ ഉടമ തന്നെയാണ് മോഡല്‍ . അയാളുടെ തലയില്‍ മൊട്ടക്കുന്നിന്റെ താഴെ വരയന്‍ പുല്ല് നില്‍ക്കുമ്ബോലെ ആണ് മുടി . എന്നിട്ടും പൊട്ടന്മാര്‍ അത് വാങ്ങി പുരട്ടി ധാത്രിക്കാരനും കോടീശ്വരന്‍ ആയി . അയാളുടെ മരുന്നിന്റെ ഇന്‍സ്ട്രക്ഷന്‍ പേജില്‍ കൈ ഏതെങ്കിലും കൈയുറ ഉപയോഗിച്ചു സംരക്ഷിക്കണം എന്നും അല്ലെങ്കില്‍ ഉള്ളം കയ്യില്‍ രോമം വളരാന്‍ സാധ്യതയുണ്ടെന്നും വരെ ആ തെണ്ടി എഴുതി പിടിപ്പിച്ചു . നമ്മളത് വാങ്ങി കുറെ മൈര്‍ വളര്‍ത്തി . ഇങ്ങനെ നിരന്തരം ഇളിച്ച വായന്മാര്‍ ആയിട്ടും ഒരു മോഹനന്‍ വൈദ്യര്‍ മാത്രം വേട്ടയാടുന്നത് അനീതിയാണ് . ഒന്നുകില്‍ എല്ലാ കഴുതപ്പുലികളെയും ഒരുമിച്ച്‌ തൂത്ത് പെറുക്കി അകത്തിടണം . അല്ലെങ്കില്‍ ഒരു കഴുതപ്പുലിയെ മാത്രം ശശി ആക്കരുത് . അയാളും കൊന്ന് തിന്നട്ടെ കുറച്ചു പേരെ . വിശന്നിട്ടല്ലേ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button