COVID 19Latest NewsKeralaNews

അന്തരിച്ച മോഹനന്‍ വൈദ്യരുടെ ​ കോവിഡ് പരിശോധന ഫലം പുറത്ത്

തിരുവനന്തപുരം : ഇന്നലെ അന്തരിച്ച നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനൻ വൈദ്യർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Read Also : അപകടകാരിയായ ഗ്രീന്‍ ഫംഗസ് ബാധ എങ്ങനെ തടയാം : അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ 

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ വച്ച് മോഹനൻ വൈദ്യർ കുഴഞ്ഞു വീണത്. മരിച്ച നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ചി​കി​ത്സാ​രീ​തി​ക​ളി​ലെ പ്ര​ത്യേ​ക​ത​കൊ​ണ്ട്​ പ​ല​പ്പോ​ഴും വി​വാ​ദ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ന്ന ആ​ളാ​യി​രു​ന്നു മോ​ഹ​ന​ന്‍ വൈ​ദ്യ​ര്‍. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തുകയും, അശാസ്ത്രീയ ചികിത്സാ രീതികളുടെ പേരിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button