മുംബൈ: ഇന്ത്യയുടെ പ്രിയങ്കരിയായ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് രാജ്യാന്തര ട്വന്റി20യില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
താന്‍ ട്വന്റി20 മതിയാക്കുന്നത് 2021ല്‍ ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്ന് താരം പറഞ്ഞു. 2006ലാണ് മിതാലി രാജ് ട്വന്റി20യില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ALSO READ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറന്റ്
ടി20യില്‍ 2000 റണ്‍സ് നേടിയ ഏക ഇന്ത്യന്‍ താരമായ മിതാലി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ 6ാം സ്ഥാനത്താണ്. 2012, 2014, 2016 വര്‍ഷങ്ങളില്‍ നടന്ന ട്വന്റി20 ലോകകപ്പുകളില്‍ ഉള്‍പ്പെടെ 32 ടി20 മത്സരങ്ങളില്‍ മിതാലി ഇന്ത്യയെ നയിച്ചിട്ടുണ്ട്
17 അര്‍ദ്ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മലേഷ്യക്കെതിരെ ഏഷ്യാ കപ്പില്‍ പുറത്താകാതെ നേടിയ 97 റണ്‍സാണ് മിതാലിയുടെ ട്വന്റി20യിലെ ഉയര്‍ന്ന സ്‌കോര്‍. 89 മത്സരങ്ങള്‍ കളിച്ച മിതാലി 37.52 ശരാശരിയില്‍ 2,364 റണ്‍സ് നേടിയിട്ടുണ്ട്.
Leave a Comment