കൊല്ലം : തുഷാര്‍ വെള്ളാപ്പള്ളിയെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ ഒരു വിഭാഗം രംഗത്ത്. സാമ്പത്തികത്തട്ടിപ്പു കേസില്‍ വിദേശത്ത് കുടുങ്ങിയ തുഷാര്‍ വെള്ളാപ്പള്ളിയെ എസ്എന്‍ഡിപി യോഗം വൈസ്പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കൊല്ലത്ത് ചേര്‍ന്ന സംരക്ഷണ സമിതി യോഗത്തില്‍ ഡി.രാജ്കുമാര്‍ ഉണ്ണി അധ്യക്ഷനായി. ഡി.പ്രഭ, ബി.പുരുഷോത്തമന്‍, കടകംപള്ളി മനോജ്, ഡോ.ആര്‍.മണിയപ്പന്‍, പാട്രാ രാഘവന്‍, കൂട്ടിക്കട സുനില്‍, പി.കെ.ജയദേവ്, ഡോ.എം.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Read Also : ചെക്ക് കേസ്; നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി
ബിസിനസ്സ് സംബന്ധമായി നല്‍കിയ ഒരു കോടി ദിര്‍ഹത്തിനുള്ള ചെക്ക് മടങ്ങിയ കേസില്‍ തുഷാര്‍ അജ്മാനില്‍ അറസ്റ്റിലായിരുന്നു. തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരെ പരാതി നല്‍കിയത്. പത്തു വര്‍ഷം മുമ്പ് നടന്ന സംഭവുമായി ബന്ധപ്പെട്ട ഒത്തു തീര്‍പ്പിനായി വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റെന്നാണ് സൂചന.
Post Your Comments