ദുബായ്: ചെക്ക് കേസില്‍ ജാമ്യം ലഭിച്ചതോടെ യുഎഇയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളുമായി തുഷാര്‍ വെള്ളാപള്ളി. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാനാണ് തുഷാറിന്റെ നീക്കം. ഇതിനായി തുഷാര്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
ALSO READ: നാസില്‍ അബ്ദുള്ളയും തുഷാറും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പാളിയതായി സൂചന
യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാല്‍ തുഷാറിന്റെ പാസ്പോര്ട് കോടതി വിട്ടു നല്‍കും. എന്നാല്‍ ഇതിനായി ആള്‍ ജാമ്യത്തിനൊപ്പം കൂടുതല്‍ തുകയും കോടതിയില്‍ കെട്ടി വയ്‌ക്കേണ്ടി വരും. നേരത്തെ തുഷാറിന് ജാമ്യം ലഭിക്കുന്നതിനാവശ്യമായ പണം കോടതിയില്‍ കെട്ടിവച്ച വ്യവസായി എംഎ യൂസഫലി തന്നെ ഇത്തവണയും സഹായിക്കുമെന്നാണ് വിവരം.
ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ തുഷാര്‍ നടത്തിയിരുന്നു. എന്നാല്‍ തുഷാര്‍ മുന്നോട്ടുവെച്ച തുക സമ്മതിക്കാന്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ള തയ്യാറായിരുന്നില്ല. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം വൈകുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം. കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ അറബിയുടെ പേരില്‍ തുഷാര്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി കഴിഞ്ഞു. ഇത് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
ALSO READ: തുഷാര്‍ വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചെന്ന കേസില്‍ വഴിമുട്ടി ഒത്തുതീര്‍പ്പ് ചര്‍ച്ച
വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തു തീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി തുഷാറിന് ജാമ്യം അനുവദിച്ചത്. കോടതിയില്‍ തുഷാറിന്റെ പാസ്‌പോര്‍ട്ട് വാങ്ങിവെക്കുകയും യാത്രാവിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Post Your Comments