Latest NewsSaudi Arabia

വീട്ടുജോലിക്കാരി ഒട്ടും പ്രതീക്ഷിച്ചില്ല, മകളുടെ വിവാഹത്തിന് വിശിഷ്ട അതിഥി സൗദിയിൽ നിന്ന് ഇന്തോനേഷ്യയിൽ എത്തി

ദുബായ്: സൗദിയിലെ പ്രമുഖ വ്യവസായി അന്യരാജ്യത്തുള്ള തന്റെ വീട്ടുജോലിക്കാരിയുടെ വിവാഹത്തിന് ചെന്ന് അവരെ അത്ഭുതപ്പെടുത്തി. സാധാരണ സ്വന്തം അടുത്തുള്ളവരുടെ പോലും വിവാഹത്തിന് ജനങ്ങൾ തിരക്കിൻറെ കാര്യം പറഞ്ഞ് പോകാതിരിക്കുമ്പോഴാണ് അഹ്മദ് അൽ ഗംദി മാതൃകയായിരിക്കുന്നത്.

ALSO READ: ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ആശംസാസന്ദേശം

ജോലിക്ക് കൂലി എന്ന സ്ഥിരം രീതി മാറ്റിവെച്ചാണ് അഹ്മദ് അൽ ഗംദി തന്റെ തിരക്കിനിടയിലും ഇന്തോനേഷ്യയിൽ തന്റെ വീട്ടുജോലിക്കാരിയുടെ വിവാഹത്തിന് എത്തിയത്. വീട്ടു ജോലിക്കാരി വിവാഹത്തിന് ക്ഷണിച്ചപ്പോൾ തന്നെ അദ്ദേഹം അവിടേക്ക് പോകണമെന്ന് തീരുമാനിച്ചിരുന്നു. സൗദിയിൽ ഇദ്ദേഹത്തിന്റെ പ്രവർത്തി ചർച്ചയായിരിക്കുകയാണ്.

ALSO READ: “പാടാന്‍ എനിക്കിഷ്ടമായിരുന്നു, എന്നാല്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല”, റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്ന് റെക്കോർഡിങ് ബൂത്തിലേക്ക്; രാണു മനസ്സുതുറക്കുന്നു

അഹ്മദ് അൽ ഗംദി കുടുംബ സമേതമാണ് അവരുടെ വേലക്കാരിയുടെ വിവാഹത്തിന് എത്തിയത്. ഇവർ മുമ്പ് 11 തവണ ഇൻഡോനേഷ്യ സന്ദർശിച്ചിട്ടുണ്ട്. വീട്ടുജോലിക്കാരിയുടെ പാചകത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. അവരുടെ കൈപ്പുണ്യത്തെ അദ്ദേഹം പുകഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button