ഇസ്ലാമാബാദ്: ഇന്ത്യയുടെ നയതന്ത്രജ്ഞതയ്ക്ക് മുമ്പിൽ പാക്കിസ്ഥാൻ വഴങ്ങി. ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയ കുല്‍ഭൂഷന്‍ ജാദവുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിലെത്തി പാക് നയതന്ത്ര ഉദ്യോഗസ്ഥരെ കണ്ടതിന് ശേഷമാണ് കൂടിക്കാഴ്ച്ച ആരംഭിച്ചത്. കൂടിക്കാഴ്ച്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷന്‍ ജാദവിനെ കാണാമെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. പാകിസ്ഥാന്‍ നിയമങ്ങള്‍ക്ക് അനുസൃതമായി നയതന്ത്ര സഹായം സാധ്യമാക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
2016 ലാണ് കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യക്കു വേണ്ടി ബലൂചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും, ചാരപ്രവര്‍ത്തിയും നടത്തിയെന്നാരോപിച്ചായിരുന്നു കുല്‍ഭൂഷനെ അറസ്റ്റ് ചെയ്തത്. കുല്‍ഭൂഷനുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കൂടിക്കാഴ്ച്ച നടത്താമെന്ന് പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post Your Comments