വാഷിംഗ്ടണ്‍: കാശ്മീർ പ്രശ്‍നം പാക്ക് പ്രധാന മന്ത്രിയുടെ സൃഷ്ടിയാണെന്ന് മുന്‍ അമേരിക്കന്‍ അംബാസഡര്‍ ടിം റോമര്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാനേ ഇമ്രാൻ ഖാന് സമയമുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Pakistan PM Imran Khan hypes the Kashmir situation, personally attacks PM Modi, and increases the volatility in the region. US policy should remain steady toward strategic relations with India, emphasize CT cooperation, and push Pakistan for real results. https://t.co/VeAG7PepFJ
— Tim Roemer (@Tim_Roemer) August 31, 2019
കാശ്മീരിലെ സ്ഥിതിഗതികള്‍ ഇമ്രാന്‍ ഖാന്‍ വഷളാക്കുകയാണെന്നും പ്രദേശത്തെ അസ്ഥിരമാക്കാനാണ് പാക് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും റോമര്‍ പറഞ്ഞു. ന്യൂ യോര്‍ക്ക് ടൈംസില്‍ വന്ന ഇമ്രാന്‍ ഖാനെ കുറിച്ചുള്ള ലേഖനത്തിന്റെ ലിങ്കും റോമര്‍ തന്റെ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയുമായി സ്ഥിരതയുള്ള നയതന്ത്ര ബന്ധം പുലര്‍ത്താനാണ് അമേരിക്ക ശ്രമിക്കേണ്ടതെന്നും ഭീകരവാദ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാന്‍ അമേരിക്ക പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ടിം റോമര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ടിം റോമര്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
ബറാക്ക് ഒബാമ അമേരിക്ക ഭരിക്കുമ്ബോഴുള്ള 2009 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലായിരുന്നു ടിം റോമര്‍ ഇന്ത്യയുടെ അമേരിക്കന്‍ അംബാസിഡറായി സേവനം അനുഷ്ഠിച്ചത്. ഏതാനും ദിവസം മുന്‍പ് മുന്‍ കേന്ദ്ര ധനമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തില്‍ റോമര്‍ അനുശോചനം അറിയിച്ചിരുന്നു. തന്റെ സുഹൃത്തായ അരുണ്‍ ജെയ്റ്റ്‌ലി ഒരു മികച്ച പൊതു സേവകന്‍ ആയിരുന്നു എന്നാണ് റോമന്‍ പറഞ്ഞത്.
Post Your Comments