ന്യൂഡല്‍ഹി: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉന്നാവ് കേസിലെ പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. പെണ്‍കുട്ടി അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ചയാണ് സിബിഐ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെട്ടാല്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്ന് നേരത്തെ സിബിഐ പറഞ്ഞിരുന്നു. ജൂലൈ 28ന് റായ്ബറേലിക്കടുത്താണു പെണ്‍കുട്ടി യാത്ര ചെയ്ത കാറിലേക്ക് ദുരൂഹ സാഹചര്യത്തില്‍ ട്രക്ക് ഇടിച്ചത്. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ അപകടത്തില്‍ മരണപ്പെട്ടു. കാര്‍ ഓടിച്ചിരുന്ന അഭിഭാഷകനു ഗുരുതരമായി പരിക്കേറ്റിരുന്നു. ഓഗസ്റ്റ് ആറിനാണ് പെണ്‍കുട്ടിയെ വിമാനമാര്‍ഗം ലക്‌നൗവിലെ കിങ് ജോര്‍ജ്‌സ് ആശുപത്രിയില്‍ നിന്ന് എയിംസിലേക്ക് മാറ്റിയത്.
ALSO READ: ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും, വാര്‍ത്ത പുറത്തിവിട്ട മാധ്യമപ്രവര്‍ത്തകനെതിരെ കേസ്; കാരണം ഇതാണ്
കഴിഞ്ഞ ദിവസം ഉന്നാവ് പെണ്‍കുട്ടിയുടെ അമ്മാവനുവേണ്ടി കേസ് നടത്തുന്നയാള്‍ക്കുനേരെ വധശ്രമമുണ്ടായിരുന്നു. ഉന്നാവ് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അമ്മാവനെതിരെ ആറ് കേസുകളാണ് നിലവിലുള്ളത്. തിഹാര്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ട്രക്കിടിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ജൂലായ് 28 നുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments