
മുസാഫറാബാദ്: കശ്മീരിലെ ജനങ്ങളെ സംരക്ഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാശ്മീരിലെ തീവ്രവാദി നേതാവ് പാകിസ്ഥാനോട് സഹായം അഭ്യര്‍ത്ഥിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. കശീമീര്‍ വിഷയത്തില്‍ യുഎന്‍ സമാധാന സംഘം ഇടപ്പെട്ടില്ലെങ്കില്‍ ജനങ്ങളെ സംരക്ഷിക്കാന്‍ പാക് സൈന്യത്തിന്റെ സഹായം തേടുമെന്നാണ് കശ്മീര്‍ തീവ്രവാദി നേതാവിന്റെ ഭീഷണി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ തങ്ങളെ കൈവിട്ടുവെന്നും 370 റദ്ദാക്കിയ പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാക് സഹായം തേടുമെന്നാണ് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദി സംഘടനാ നേതാവായ സയിദ് സലാഹുദ്ദീന്‍ അറിയിച്ചത്.
ഇന്ത്യയിലെ പാക് നുഴഞ്ഞു കയറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും സഹായിക്കുന്നതും കശ്മീരിലെ തീവ്രവാദ സംഘടനകളാണ്. കശ്മീരിന്റെ പ്രത്യേക അവകാശമായ 370 റദ്ദാക്കിയതിനെതിരെ ശക്തമായാണ് തീവ്രവാദികളും പാകിസ്ഥാനും പ്രതികരിച്ചത്. എന്നാല്‍ രാജ്യ സുരക്ഷ മുന്‍ നിര്‍ത്തി കശ്മീരില്‍ ഉടനീളം ഇന്ത്യ പട്ടാളത്തെ വിന്യസിച്ചിരുന്നു. ഇന്ത്യയിലെ കശ്മീര്‍ തീവ്രവാദികളെ നിയന്ത്രിക്കുന്നത് സയിദ് സലാഹുദ്ദീനാണ്. നിരവധി ചെറു സംഘടനകള്‍ ഇയാളുടെ നേതൃത്വത്തിലുണ്ട്
Post Your Comments