ഉത്തര്‍പ്രദേശ്: ഞാന്‍ മരിച്ചതിനാല്‍ എനിക്ക് പകുതി ദിവസം ലീവ് അനുവദിക്കണം എന്ന പറഞ്ഞ വിദ്യാര്‍ത്ഥിയ്ക്ക് ലീവ് നല്‍കി പ്രിന്‍സിപ്പാള്‍. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇങ്ങനെയൊരു അവധിക്ക് അപേക്ഷിച്ചത്. എന്താണ് വിദ്യാര്‍ത്ഥി എഴുതിയിരിക്കുന്നതെന്ന് വായിക്കാതെ പ്രിന്‍സിപ്പാള്‍ ലീവ് അനുവദിക്കുകയായിരുന്നു. ഓഗസ്റ്റ് 20നായിരുന്നു സംഭവം.
READ ALSO; രക്തത്തില്‍ അണുബാധ, വൃക്കകളും തകരാറില്‍; ലാലു പ്രസാദ് യാദവിന്റെ നില അതീവ ഗുരുതരം
ലീവ് ലെറ്ററില്‍ ഓഗസ്റ്റ് 20 രാവിലെ പത്തു മണിക്ക് താന്‍ മരിച്ചെന്നാണ് കുട്ടി എഴുതിയത്. എന്തായാലും ലെറ്റര്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. കുട്ടിയുടെ നിഷ്‌കളങ്കതയെക്കുറിച്ചു പറയുന്നവര്‍ പ്രിന്‍സിപ്പാളിന്റെ അശ്രദ്ധയെ വിമര്‍ശിച്ച് കമന്റുകളിട്ടു. ലെറ്റര്‍ എഴുതിയ കുട്ടിയുടെ കൂട്ടുകാര്‍ ലെറ്റര്‍ കാണാന്‍ ഇടയായതോടെയാണ് സംഭവം സോഷ്യല്‍മീഡിയയിലെത്തിയത്. അതേസമയം കുട്ടിയുടെ മുത്തശ്ശി മരിച്ചെന്നും അത് കുട്ടി തെറ്റായി എഴുതിയതാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
READ ALSO: ബസ് യാത്രയ്ക്കിടെ വീട്ടമ്മ 12 പവന്‍ സ്വര്‍ണം പുറത്തേയ്‌ക്കെറിഞ്ഞു : പുലിവാല്‍ പിടിച്ച് പൊലീസ്
महोदय मेरा देहांत हो गया है, हाफ टाइम से अवकाश देने की कृपा करें
कानपुर के एक स्कूल में अजीबोगरीब मामला सामने आया है। यहां आठवीं कक्षा के छात्र ने अपनी ही मौत का हवाला देते हुए प्रिंसिपल से छुट्टी मांग ली। प्रिंसिपल ने आवेदन पर ग्रांटेड लिखकर छुट्टी दे दी pic.twitter.com/31WUPijRQT— fourth india news (@fourthindianews) August 31, 2019
Post Your Comments