Latest NewsIndia

രക്തത്തില്‍ അണുബാധ, വൃക്കകളും തകരാറില്‍; ലാലു പ്രസാദ് യാദവിന്റെ നില അതീവ ഗുരുതരം

റാഞ്ചി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍.ജെ.ഡി. അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് അതീവ ഗുരുതരാവസ്ഥയില്‍. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍
കഴിയുന്ന ലാലുവിന്റെ വൃക്കകള്‍ക്ക് 63 ശതമാനവും തകരാര്‍ സംഭവിച്ചു കഴിഞ്ഞതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. പി.കെ ഝാ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ലാലുവിന്റെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി അദ്ദേഹം രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്.

ALSO READ: പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം ഒഴിവാക്കി; വർണാഭമായ അത്തഘോഷ യാത്രയ്ക്ക് നാളെ തുടക്കം

രക്തത്തില്‍ അണുബാധയുള്ളതും ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നിലയില്‍ ആശങ്ക ഉളവാക്കുന്നു എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അന്‍പതു ശതമാനം പ്രവര്‍ത്തനക്ഷമമായിരുന്ന വൃക്ക ഇപ്പോള്‍ 37 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചതും വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പ്രമേഹം, രക്തസമ്മര്‍ദം, വൃക്കയുടെ തകരാറ് എന്നിവ അദ്ദേഹത്തെ അലട്ടുന്നുണ്ട്. കാലിത്തീറ്റ കുംഭകോണക്കേസില്‍ 14 വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ 23 മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ് ലാലു.

ALSO READ: പാകിസ്ഥാന്‍ പത്രങ്ങളില്‍ കേരളത്തിലെ കോളേജില്‍ പാക് പതാക ഉയര്‍ത്തിയെന്ന് വാര്‍ത്ത : കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം പോലും തങ്ങള്‍ക്കൊപ്പമെന്ന് പാകിസ്ഥാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button