KeralaLatest News

പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം ഒഴിവാക്കി; വർണാഭമായ അത്തഘോഷ യാത്രയ്ക്ക് നാളെ തുടക്കം

തൃപ്പുണിത്തുറ: പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം നടത്താതിരുന്ന വർണാഭമായ അത്തഘോഷ യാത്രയ്ക്ക് നാളെ തുടക്കം.

ALSO READ: വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങി; കനത്ത സുരക്ഷ

ആചാരപരമായ ഘോഷയാത്ര ഇക്കുറി വർണാഭമായ രീതിയിൽ നടത്താനാണ് നഗരസഭ കൗൺസിലിന്റെ തീരുമാനം. നാളെ രാവിലെ 10.30ന് ആരംഭിക്കുന്ന അത്തഘോഷയാത്ര ഗവ. ബോയ്‌സ് സ്‌കൂൾ മൈതാനിയിൽ മന്ത്രി എകെ ബാലൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എം സ്വരാജ് എംഎൽഎ അധ്യക്ഷത വഹിക്കും.

ALSO READ: ക്ഷേത്രത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി

ഹിൽപാലസിൽ നിന്നും അത്തപ്പതാക ഘോഷയാത്ര ഇന്ന് വൈകിട്ട് അത്തം നഗറായ തൃപ്പൂണിത്തറ ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ എത്തിച്ചേരും. വൈകിട്ട് ഏഴിന് തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ കഥകളി പ്രഹ്‌ളാദ ചരിത്രം നടക്കും. തുടർന്ന് നിശ്ചല ദൃശ്യങ്ങളടങ്ങിയ വർണാഭമായ അത്തം ഘോഷയാത്ര സിയോൺ ഓഡിറ്റോറിയത്തിൽ എത്തുന്നതോടെ ഘോഷയാത്ര സമാപിക്കും. തുടർന്ന് സിയോൺ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരവും വൈകിട്ട് മൂന്നു മുതൽ പൂക്കള പ്രദർശനവും നടക്കും. വൈകിട്ട് ആറിന് ലയം കൂത്തമ്പലത്തിൽ കലാസന്ധ്യ ഉദ്ഘാടനം എംഎൽഎ എം സ്വരാജ് നിർവഹിക്കും. കലാസന്ധ്യയിൽ കലാപ്രദിഭകളെ ആദരിക്കൽ, ആദർശ് സ്‌കൂൾ കുട്ടികളുടെ ഡാൻസ്, സ്‌കിറ്റ്, പാട്ട്, മാജിക് ഷോ എന്നിവ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button