ന്യൂഡല്‍ഹി: അധികാരം ആര്‍ക്കും ഒരു ലഹരിയാണ്. അധികാരക്കസേരകള്‍ കൈവിട്ടു പോകാതിരിക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പെടുന്ന കഷ്ടപ്പാട് നാം കാണുന്നതുമാണ്. അവിടെയാണ് കേരളത്തിന്റെ നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യത്യസ്തനാകുന്നത്. കേന്ദ്രമന്ത്രി പദത്തിലിരിക്കെ രാജിവെച്ച് പാര്‍ട്ടി വിട്ട ധീരനാണദ്ദേഹം. 1986ലാണത്, അന്ന് അദ്ദേഹത്തിന്റെ തീരുമാനം എല്ലാവരെയും അമ്പരപ്പിച്ചു. ‘ധീരനായ മനുഷ്യന്റെ ധീരമായ തീരുമാന’മെന്ന് മാധ്യമങ്ങള്‍ വാഴ്ത്തി. അതായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. പദവിക്കുവേണ്ടി തന്റെ ആദര്‍ശങ്ങളെ ആര്‍ക്കുമുന്നിലും പണയപ്പെടുത്താത്ത രാഷ്ട്രീയ നേതാവ്.
ALSO READ: കേരളത്തിന് പുതിയ ഗവര്‍ണര്‍
പല കാലങ്ങളില്‍ പല പാര്‍ട്ടികള്‍ക്കൊപ്പമായിരുന്നെങ്കിലും എന്നും, മുസ്ലിം സമൂഹത്തിലെ കാലഹരണപ്പെട്ട നിയമങ്ങളെ പൊളിച്ചെഴുതണമെന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 1986-ലായിരുന്നു ഷാബാനു കേസില്‍ സുപ്രീംകോടതി ആ നിര്‍ണായക വിധി പുറപ്പെടുവിയ്ക്കുന്നത്. ഇന്ദോര്‍ സ്വദേശിനിയായ 62 വയസ്സുള്ള ഷാബാനു എന്ന സ്ത്രീയെ മൊഴി ചൊല്ലിയ ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാന്, അവര്‍ക്ക് ജീവനാംശം നല്‍കാനും ബാധ്യതയുണ്ടെന്നായിരുന്നു വിധി. എന്നാല്‍ വിധിക്കെതിരെ മുസ്ലിം പൗരോഹിത്യസമൂഹം രംഗത്തു വന്നു, പ്രതിഷേധമുയര്‍ത്തി. പ്രതിഷേധം ഭയന്ന രാജീവ് ഗാന്ധി സര്‍ക്കാര്‍ വിധിക്കെതിരെ നിയമം കൊണ്ടുവന്ന് പാര്‍ലമെന്റില്‍ പാസ്സാക്കി. എന്നാല്‍ ഇതിനെതിരായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. അന്ന് രാജീവ് ഗാന്ധി സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം കേന്ദ്രമന്ത്രിപദം രാജി വച്ചു.
മുന്‍ യുപി മുഖ്യമന്ത്രി ചരണ്‍ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1977-ല്‍ 26-ാം വയസ്സില്‍ അദ്ദേഹം യുപി നിയമസഭയിലെത്തി. 1980-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1980-ലും 84-ലും കാന്‍പൂരില്‍ നിന്നും ബറൈച്ചില്‍ നിന്നും മത്സരിച്ച് ലോക്‌സഭയിലെത്തി. 1986ല്‍ ഷബാനു കേസിലെ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടു. പിന്നീട് ജനതാദളില്‍ ചേര്‍ന്ന അദ്ദേഹം 1989-ല്‍ ദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്‌സഭയിലെത്തി. 89-ല്‍ ജനതാദള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്രമന്ത്രി പദത്തിലെത്തി. എന്നാല്‍ 1998ല്‍ ജനതാദള്‍ വിട്ട് അദ്ദേഹം ബിഎസ്പിയില്‍ ചേര്‍ന്നു. ബറൈച്ചില്‍ നിന്ന് തന്നെ മത്സരിച്ച് വീണ്ടും ലോക്‌സഭയിലെത്തി. 2004-ല്‍ ബിഎസ്പി വിട്ട ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നു. തുടര്‍ന്ന് അദ്ദേഹം ബിജെപിയും വിടുന്നതായി പ്രഖ്യാപിച്ചെങ്കിലും, പിന്നീട് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബിജെപി നേതൃത്വത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. മുത്തലാഖ് നിരോധനബില്ലിനെ പിന്തുണയ്ക്കുന്നയാളാണ് ഖാന്‍. ബില്ല് പാസ്സായപ്പോള്‍ ശക്തമായ പിന്തുണയാണ് അദ്ദേഹം മോദി സര്‍ക്കാരിന് നല്‍കിയത്. മോദി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments