Latest NewsKerala

കേരളത്തിന് പുതിയ ഗവര്‍ണര്‍

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും. മുത്തലാഖ് വിഷയത്തില്‍ പ്രതിഷേധിച്ച് രാജീവ് ഗാന്ധി സര്‍ക്കാരില്‍ നിന്നും രാജിവെച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഇത് സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിക്കുന്നത്. നിലവിലെ കേരള ഗവര്‍ണര്‍ പി. സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്.

ALSO READ: ‘ഫൈന്‍ പഴയതല്ല പിള്ളേച്ചാ’; ട്രാഫിക് ബോധവത്കരണത്തിന് വേറിട്ട മാര്‍ഗവുമായി പോലീസ്

Arif muhammed khan

Arif muhammed khanകേരളത്തിന് പുറമെ ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിക്കുന്നത്. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി നിയമിച്ചു. മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ആണ് ഹിമാചലിന്റെ പുതിയ ഗവര്‍ണര്‍.

ALSO READ: കാശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സംഭവം : കേന്ദ്രസര്‍ക്കാറിനെതിരെ യുവാവിന്റെ നിയമവിരുദ്ധമായ കുറിപ്പ്: യുവാവിനെതിരെ കേസ്

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഭഗത് സിങ് കോഷിയാരിയെ മഹാരാഷ്ട്ര ഗവര്‍ണറായും തമിഴ്‌നാട് ബിജെപി അധ്യക്ഷനായിരുന്ന തമിഴരസൈ സുന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button