Latest NewsKerala

ഇതുവരെ രക്തം നൽകിയത് നൂറ് പേർക്ക്; രക്തദാനത്തിന്റെ മഹത്വം കാണിച്ചുതന്ന് അബ്ദുള്‍ അസീസ്

പെരിന്തല്‍മണ്ണ: അബ്ദുള്‍ അസീസിന്റെ രക്തം ഇപ്പോള്‍ ഓടുന്നത് നൂറു പേരുടെ സിരകളിലൂടെയാണ്. 18-ാം വയസില്‍ രക്തം നൽകാൻ തുടങ്ങിയ അദ്ദേഹം ശനിയാഴ്ച രക്തദാനം നടത്തിയതോടെയാണ് സെഞ്ച്വറി അടിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണയിലെ ചുമട്ടുതൊഴിലാളിയാണ് പൂപ്പലം കണ്ണംതൊടി അബ്ദുള്‍ അസീസ്. എ നെഗറ്റീവ് രക്തഗ്രൂപ്പുകാരനാണ് അസീസ്.

Read also: പ്രണയിനിക്ക് കുപ്പിയിൽ നിറച്ചുവെച്ച ജീവരക്തം; കൈയിലെ ഞരമ്പ് മുറിച്ച് യുവാവ് ചെയ്‌തത്‌

ശനിയാഴ്ച വൈകീട്ട് എട്ടരയോടെ പെരിന്തല്‍മണ്ണ രാംദാസ് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ മാലാപറമ്പ് സ്വദേശിനിക്കാണ് അസീസ് നൂറാമതായി രക്തം നൽകിയത്. രക്തബാങ്കില്‍ നിന്നും സന്നദ്ധസേവകരില്‍ നിന്നുമുള്ള വിളികള്‍ക്കൊപ്പം നെഗറ്റീവ് രക്തദാതാക്കളുടെ വാട്‌സ്‌ആപ്പ് കൂട്ടായ്മയുമാണ് രക്തദാനത്തിന് അസീസിനെ സഹായിക്കുന്നത്. കൂടുതല്‍ തവണ രക്തം നല്‍കിയതിന് 2013-ലും 2019-ലും ലോക രക്തദാനദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button