റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ക്കുന്നു. 34 കോടി രൂപയാണ് മോചനത്തിനായി ആവശ്യമായി വരുന്നത്. ഇതിനോടകം ധനസമാഹരണം 30 കോടി കടന്നു. അബ്ദുള്‍ റഹീമിനായി രൂപീകരിച്ച ആപ്പ് വഴിയും നിര്‍ദേശിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴിയുമാണ് ധനസമാഹരണം നടത്തുന്നത്.
Read Also: വീട്ടില്‍ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ജസ്‌നയുടെ പിതാവ്
30 കോടി പിന്നിട്ടതോടെ ആപ്പ് വഴിയുള്ള ധനസമാഹരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫണ്ട് കളക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഓഡിറ്റിങ്ങിനുവേണ്ടിയുമാണ് ആപ്പിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.
സഹായത്തിന് എല്ലാവരോടും നിയമസഹായ സമിതി നന്ദി അറിയിച്ചു. 34 കോടി സമാഹരിച്ച് ധനശേഖരണം നിര്‍ത്തുമെന്ന് സമിതിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Post Your Comments