സൗത്ത് ഈസ്റ്റ് ഉക്രൈൻ: റഷ്യൻ സൈനികരുടെ വലിയ തോതിലുള്ള അധിനിവേശത്തെ മുഴുവൻ ശക്തിയോട് കൂടി ഉക്രൈൻ പ്രതിരോധിക്കുകയാണ്. ഈ നിർണായക നിമിഷത്തിൽ ഉക്രൈൻ സൈനികർക്ക് പിന്തുണ നൽകുകയാണ് ഉക്രേനിയൻ പൗരന്മാർ. ലോകമെമ്പാടുമുള്ള ഉക്രേനിയൻ പ്രവാസികളും തങ്ങളുടെ രാജ്യത്തെ ഓർത്ത് വിലപിക്കുകയാണ്, അവരാൽ കഴിയുന്ന സാമ്പത്തിക സഹായം നൽകുകയാണ്.
നിലവിൽ രാജ്യത്തുടനീളം റഷ്യൻ സൈന്യവുമായി കനത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉക്രേനിയൻ സൈന്യം, 2014-ൽ ഉള്ളതിനേക്കാൾ കൂടുതൽ പ്രൊഫഷണൽ ആണ്. ഏകദേശം 200,000 റഷ്യൻ സൈനികരും ആയിരക്കണക്കിന് യുദ്ധ വാഹനങ്ങളും രാജ്യത്തിന് ചുറ്റും രക്തരൂക്ഷിതമായ അധിനിവേശം നടത്തുന്ന ഈ സാഹചര്യത്തിൽ ഉക്രേനിയക്കാർക്ക് പ്രതിരോധ ഉപകരണങ്ങളും പണവും വൈദ്യസഹായവും നിരവധി ഇടങ്ങളിൽ നിന്നായി വിതരണം ചെയ്യപ്പെടുന്നുണ്ട്.
Also Read:ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ: 7 ബീച്ചുകൾക്ക് ബ്ലൂ ഫ്‌ളാഗ് ബാഡ്ജ് നൽകി അബുദാബി
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, കീവ് ആസ്ഥാനമായുള്ള ‘കം ബാക്ക് എലൈവ്’ പോലുള്ള സംഘടനകളിലേക്ക് സംഭാവനകൾ ഒഴുകിയെത്തിയിരുന്നു. ഉക്രേനിയൻ സൈനികർക്ക് തെർമൽ ഇമേജറുകൾ, നൈറ്റ് വിഷൻ ഉപകരണങ്ങൾ, മൊബൈൽ നിരീക്ഷണ സംവിധാനങ്ങൾ, ആളില്ലാ ആകാശ വാഹനങ്ങൾ, മൈൻ ക്ലിയറൻസ് കിറ്റുകൾ, മറ്റ് ഉയർന്ന കൃത്യതയുള്ള ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്ന സംഘടന, തങ്ങൾക്ക് ലഭിച്ച പണം ഇതിനു വേണ്ടി വിനിയോഗിച്ചു. ഒരു ദിവസം കൊണ്ട് ഇവർ $687,500 സമാഹരിച്ചു എന്നാണ് റിപ്പോർട്ട്.
നാഷണൽ ബാങ്ക് ഓഫ് ഉക്രെയ്‌ൻ വ്യാഴാഴ്ച പുതിയ ഒരു അക്കൗണ്ടും തുടങ്ങി. രാജ്യത്തിനായി നിലകൊള്ളുന്നവർക്ക്, ഉക്രൈന് പിന്തുണ നൽകുന്നവർക്ക് ഉക്രേനിയൻ സൈനികരെ സഹായിക്കാൻ ഈ അക്കൗണ്ടിലേക്ക് പണം സംഭാവന ചെയ്യാൻ കഴിയും. സ്വരാജ്യത്തിനായി രാപകൽ ഇല്ലാതെ യുദ്ധം ചെയ്യുന്ന സൈനികരിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുന്നു, മറ്റ് ചിലർ മുറിവേൽക്കപ്പടുന്നു. മുറിവേറ്റ സൈനികരുടെ എണ്ണം കൂടുന്നതിനനുസരിച്ച് അവരെ സഹായിക്കാൻ ഉക്രൈന് നഗരത്തിലുടനീളം സാധാരണക്കാർ രംഗത്തെത്തി. രക്തം ചൊരിയുന്ന സൈനികർക്കായി, രക്തം ദാനം ചെയ്യാൻ ജനങ്ങൾ സന്നദ്ധരായി. കിഴക്കൻ ഡൊനെറ്റ്സ്ക് മേഖലയിലെ ക്രാമാറ്റോർസ്കിൽ നിരവധി പേര് രക്തം ദാനം ചെയ്തു.
സൈനികരും സന്നദ്ധപ്രവർത്തകരും പോരാട്ടത്തിലാണ്. രാജ്യത്തുടനീളമുള്ള ആളുകളും സംഘടനകളും പരസ്പരം കൈകോർത്ത് ഇവർക്ക് സഹായമെത്തിക്കുന്നുണ്ട്. പോരാട്ടത്തിന്റെ മൂന്നാം ദിവസം 100-ലധികം ഉക്രേനിയക്കാർ കൊല്ലപ്പെട്ടു. ഏറ്റവും ദുർബലമായ സ്ഥലങ്ങളിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള ആറാമത്തിലാണ് അധികാരികൾ. 80 ശതമാനം ട്രെയിനുകളും ഇപ്പോഴും എമർജൻസി മോഡിൽ പ്രവർത്തിക്കുന്നു. പാസഞ്ചർ ട്രെയിനുകൾ റൂട്ടുകൾ മാറ്റാനും ബോംബ് ഷെൽട്ടറുകൾക്ക് സമീപം വേഗത കുറയ്ക്കാനും നിർബന്ധിതരാകുന്നു.
Post Your Comments