അബുദാബി: രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർക്ക് രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാമെന്ന് സേഹ. രോഗലക്ഷണമുള്ളവർക്ക് രോഗലക്ഷണങ്ങൾ പരിഹരിച്ച് 10 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാമെന്നും സേഹ അറിയിച്ചു. രക്തം ദാനം ചെയ്ത് കൊണ്ട് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാൻ സേഹ അബുദാബിയിലെ പൗരന്മാരോടും, പ്രവാസികളോടും നിർദ്ദേശിച്ചു. കോവിഡ് വാക്‌സിൻ സ്വീകരിച്ച വ്യക്തികൾക്ക് രക്തം ദാനം ചെയ്യുന്നതിൽ തടസങ്ങളില്ലെന്നും സേഹ വിശദമാക്കി.
രക്തദാനം മഹത്തായ ഒരു മാനുഷിക പ്രവർത്തനമാണ്. മറ്റുള്ളവർക്ക് തുണയാകുന്നതിനുള്ള യു.എ.ഇയുടെ മനോഭാവത്തെ ഇത് പിന്തുണയ്ക്കുന്നു. ആരോഗ്യമുള്ള ഒരാൾക്ക് ഓരോ 56 ദിവസത്തിലും രക്തം ദാനം ചെയ്യാൻ കഴിയും. കോവിഡ് വൈറസ് വ്യാപനത്തിന്റെ നിസ്വാർത്ഥമായി രക്തം ദാനം ചെയ്യുന്നത് തുടരുന്ന എല്ലാ പൊതുജനങ്ങൾക്കും സേഹയുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്ന് അധികൃതർ വിശദമാക്കി.
Post Your Comments