കാലിഫോര്‍ണിയ: ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സേയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന സംഭവത്തെ കുറിച്ച് ട്വിറ്റര്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. ചക്ലിങ് സ്ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരാണ് ഡോര്‍സോയുടെ അക്കൗണ്ടിന് പണികൊടുത്തത്. ജാക് ഡോര്‍സിയുടെ അക്കൗണ്ടു ഉപയോഗിച്ച് ഹാക്കര്‍മാര്‍ വര്‍ഗീയവും വംശീയപരവുമായ ട്വീറ്റുകളും ചെയ്തു.
READ ALSO: കശ്മീര്‍ വിഷയം പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശം ഇങ്ങനെ
ഡോര്‍സിയുടെ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്യുകയും, മറ്റ് അക്കൗണ്ടുകളില്‍ നിന്നും സന്ദേശങ്ങള്‍ റീ ട്വീറ്റും ചെയ്തു. നാലു മില്യണ്‍ ഫോളോവേഴ്സാണ് ഡോര്‍സിയുടെ അക്കൗണ്ടിലുള്ളത്. നിരവധി പേര് ട്വിറ്ററിന്റെ വീഴ്ചയ്ക്കെതിരെ പ്രതികരിച്ചു സംഭവത്തെ കുറിച്ച് ട്വിറ്ററിന്റെ ആഭ്യന്തര വിഭാഗം അന്വേഷിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. 15 മിനിറ്റിനകം അക്കൗണ്ട് തിരിച്ചു പിടിച്ചെങ്കിലും സിഇഒയുടെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്തത് ട്വിറ്ററിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
Post Your Comments