Latest NewsIndia

പാളത്തിലെ തടസ്സം നീക്കി; ദക്ഷിണ റെയില്‍വേ അറിയിച്ചത്

മംഗലാപുരം: മണ്ണിടിഞ്ഞ് പാളത്തില്‍ വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ട കൊങ്കണ്‍ പാതയിലൂടെ വണ്ടികള്‍ ഓടിത്തുടങ്ങി. വൈകിട്ട് 4.20 ഓടെ നിസാമുദ്ദീന്‍ – എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് ഇതുവഴി കടത്തിവിട്ടു. തുടര്‍ന്ന് മറ്റു വണ്ടികള്‍ ഓടിത്തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.

ALSO READ: സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്ന പദം ഇത്ര അപമാനമോ ? സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ടി.ബല്‍റാം എം.എല്‍.എ

നേരത്തേ ഗുഡ്‌സ് ട്രെയിന്‍ ഉപയോഗിച്ച് ട്രയല്‍ റണ്‍ നടത്തിയിരുന്നു. നിലവിൽ പത്ത് കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ ഇതുവഴി കടത്തിവിടുന്നത്. പടീല്‍-ജോക്കട്ട റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലെ കുലശേഖരയിലാണ് കഴിഞ്ഞ 23-ന് പുലര്‍ച്ചെ സമീപത്തെ കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടത്. ഇവിടെ 400 മീറ്ററോളം സമാന്തര പാത നിര്‍മ്മിച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ALSO READ: ലോകകപ്പ് തോൽവിയുടെ ആഘാതത്തിൽ തളർന്നു വീണു; ന്യൂസിലൻഡ് ആരാധകന് സംഭവിച്ചത്

മംഗലാപുരം ജങ്ഷനില്‍ നിന്നും ഈ ട്രെയിനിലുള്ള യാത്രക്കാരെ റോഡുവഴി സുറത്കല്‍ സ്‌റ്റേഷനില്‍ എത്തിച്ച് തുടര്‍ യാത്ര ഉറപ്പാക്കി. സി.എസ്.ടിയില്‍ നിന്നുമെത്തിയ നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരെ തിരിച്ച് മംഗലാപുരം ജങ്ഷനിലുമെത്തിച്ചു. ഇതിനായി 17 ബസുകളാണ് ഉപയോഗിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ തിരുവനന്തപുരം – മുംബൈ സിഎസ്ടി നേത്രാവതി എക്‌സ്പ്രസ് ഈ പാതയിലൂടെ ഓടിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

പാളം പഴയ നിലയിലാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് 400 മീറ്ററോളം സമാന്തര പാത നിര്‍മ്മിക്കാന്‍ തീരുമാനമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button